സി​ന്തൈ​റ്റ് കമ്പനി പ​രി​സ​രം സം​ഘ​ർ​ഷ​ഭ​രി​തം; ജോ​ലി​ക്ക് ക​യ​റാ​ൻ വ​ന്ന തൊ​ഴി​ലാ​ളിക്ക് സമരക്കാരുടെ ആക്രമണത്തിൽ പരിക്ക്; സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ല​ഞ്ചേ​രി: തോ​രാ മ​ഴ​യ​ത്തും ക​ട​യി​രി​പ്പ് സം​ഘ​ർ​ഷ​ഭ​രി​തം. സി​ഐ​ടി​യു സ​മ​ര പ്ര​വ​ർ​ത്ത​ക​രും ജോ​ലി​ക്ക് ക​യ​റാ​ൻ വ​ന്ന തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ഇ​ന്നു രാ​വി​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. സ​മ​ര പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു.​തോ​ളി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​കു​മാ​ർ (46) എ​ന്ന ജീ​വ​ന​ക്കാ​ര​നെ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌സി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

രാ​വി​ലെ 7.30 ഓ​രെ ക​ട​യി​രി​പ്പ് ജം​ഗ്ഷ​നി​ൽ കൂ​ടി നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച സ​മ​ര പ്ര​വ​ർ​ത്ത​ക​ർ എ​ട്ടോ​ടെ ജോ​ലി​ക്കെ​ത്തി​യ തൊ​ളി​ലാ​ളി​ക​ളെ ത​ട​യു​ക​യാ​യി​രു​ന്നു. സ​മ​ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​ഭാ​വം അ​ർ​പ്പി​ച്ച് ഇ​ന്ന് നൂ​റ് ക​ണ​ക്കി​ന് സി​പി​എം, ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​യി​രു​ന്നു.

ഇ​വ​ർ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ ഓ​ടി​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ക​ണ്ട​ത്. ഭ​യ​ന്നോ​ടി​യ തൊ​ഴി​ലാ​ളി​ക​ൾ ക​ട​യി​രി​പ്പ് ജം​ഗ്ഷ​നി​ലു​ള്ള സി​ന്തൈ​റ്റ് കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തേ​ക്ക് കൂ​ട്ട​മാ​യി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.​ഇ​ത് ക​ണ്ട സി​പി​എം അ​നു​കൂ​ല സ​മ​ര പ്ര​വ​ർ​ത്ത​ക​ർ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ന് പു​റ​ത്ത് നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

പോ​ലീ​സ് ന​ന്നേ പാ​ടു​പെ​ട്ടെ​ങ്കി​ലും ഇ​ന്ന​ലെ ന​ട​ന്ന​ത് പോ​ലെ തൊ​ഴി​ലാ​ളി​ക​ളെ അ​ക​ത്ത് ക​യ​റ്റാ​ൻ സാ​ധി​ച്ചി​ല്ല.​സ​മ​രം മൂ​ലം ഒ​രാ​ഴ്ച്ച​യി​ലേ​റെ​യാ​യി പൂ​ട്ടി​യി​ട്ട സി​ന്തൈ​റ്റ് ക​ന്പ​നി ഇ​ന്ന​ലെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ന്നും തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​മെ​ന്ന സൂ​ച​ന​യു​ടെ​അ​ടി​സ്ഥാ​ന​ത്തി​ൽ പ​ല സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ രാ​വി​ലെ ത​ന്നെ എ​ത്തി​ച്ചി​രു​ന്നു.​

മു​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി കെ.​ബി​ജു​മോ​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ​ന്നാ​ഹം ഇ​ന്നും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

Related posts