ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് ക​ണ്ടെ​ത്തി; ഓ​പ്പ​റേ​ഷ​ന്‍ ന​ട​ന്ന​ത് ത​ല​ശേ​രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ല്‍

ത​ല​ശേ​രി: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് ക​ണ്ടെ​ത്തി. ന​ഗ​ര​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭ പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന സ​ര്‍​ജ​റി​ക്ക് വി​ധേ​യാ​യ ചൊ​ക്ലി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​നു​ള്ളി​ലാ​ണ് ക്ലീ​നിം​ഗ് പാ​ഡ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഓ​പ്പ​റേ​ഷ​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി വ​യ​റു വേ​ദ​ന​യെ തു​ട​ര്‍​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​തെ മ​രു​ന്ന് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വേ​ദ​ന കൂ​ടു​ക​യും ഓ​പ്പ​റേ​ഷ​ന്‍ ന​ട​ന്ന സ്ഥാ​ല​ത്ത് പ​ഴു​പ്പ് ബാ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ യു​വ​തി​യെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ന​ട​ത്തി​യ സ്‌​കാ​നിം​ഗി​ലാ​ണ് വ​യ​റ്റി​നു​ള​ളി​ല്‍ പാ​ഡ് കാ​ണ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് വീ​ണ്ടും സ​ര്‍​ജ​റി ന​ട​ത്തി പാ​ഡ് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.​അ​റി​യ​പ്പെ​ടു​ന്ന സ​ര്‍​ജ​നാ​ണ് ഇ​വ​രു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഒ​തു​ക്കി തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

ന​ഴ്‌​സി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലെ പ്ര​തി​യാ​യ ഡോ​ക്ട​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​ശു​പ​ത്രി​ക്കെ​തി​രെ മു​മ്പും സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​ ഇ​വി​ടെ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി​രു​ന്ന പു​രു​ഷ ഡോ​ക്ട​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ പ​തി​നാ​റുകാരിയെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​വും ന​ട​ന്നി​രു​ന്നു.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​റെ കു​ട്ടി​യു​ടെ മാ​താ​വ് ത​ന്നെ​യാ​ണ് ക​യ്യോ​ടെ പി​ടി​കൂ​ടി​യ​ത്.​ ഈ ഡോ​ക്ട​റെ നാ​ട്ടു​കാ​ര്‍ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment