ഓക്‌സഫഡ് വാക്‌സിന്‍ നവംബര്‍ ആദ്യവാരത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ! പരീക്ഷണം വിജയകരമെന്ന് സൂചന; വിവരങ്ങള്‍ ഇങ്ങനെ…

ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് നവംബറില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്.

ലണ്ടനിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ‘ദ് സണ്‍’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ ആദ്യവാരത്തില്‍ വാക്‌സീന്‍ നല്‍കാനുള്ള തയാറാടെുപ്പ് നടത്താന്‍ ആശുപത്രിക്കു നിര്‍ദേശം കിട്ടിയെന്നു വാര്‍ത്തയില്‍ പറയുന്നു.

അതേസമയം, ഹൈ റിസ്‌ക് വിഭാഗത്തിലുള്ള പ്രായമേറിയ ആളുകളിലെ പരീക്ഷണത്തില്‍ ഈ വാക്‌സീന്‍ നല്ല പ്രതിരോധശേഷി സൃഷ്ടിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

60 വയസ്സിനു മുകളിലുള്ളവരുടെ ശരീരത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളും ടി-സെല്ലുകളും രൂപപ്പെടുത്താന്‍ വാക്‌സീനു കഴിഞ്ഞെന്നാണു ഫലം.

18നും 55നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ആളുകളിലും പരീക്ഷണം വിജയമാണ്. ലോകത്തിന് പ്രതീക്ഷ പകരുന്നതാണ് ഈ വാര്‍ത്തകള്‍.

Related posts

Leave a Comment