എ​ന്താ​ണ് അ​ങ്ങേ​രു​ടെ ഡ​യ​ലോ​ഗ് മോ​ഡു​ലേ​ഷ​ൻ! സൗ​ണ്ട് മോ​ഡു​ലേ​ഷ​നി​ൽ മ​മ്മൂ​ട്ടി മി​ടു​ക്ക​ൻ; മോ​ഹ​ൻ​ലാ​ൽ ആ ​ഏ​രി​യ​യി​ൽ പൂ​ന്ത് വി​ള​യാടി; ഫാ​സി​ലിന്‍റെ വാക്കുകൾ ഇ​ങ്ങ​നെ…


സൗ​ണ്ട് മോ‌​ഡു​ലേ​ഷ​നി​ൽ മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് മിടുക്കനെന്നു സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ. ഒ​രു ടെ​ലി​വി​ഷ​ൻ അഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഫാ​സി​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഫാ​സി​ൽ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ…

പ​ണ്ട് എ​ന്‍റെ ഈ​റ്റി​ല്ലം എ​ന്നൊ​രു സി​നി​മ​യി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ചി​രു​ന്നു. ഒ​രു ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണ്. അ​തി​ൽ ഒ​രു പ്ര​ത്യേ​ക ഡ​യ​ലോ​ഗ് ഞാ​ൻ പ​റ​ഞ്ഞു കൊ​ടു​ത്ത​പ്പോ​ൾ മ​മ്മൂ​ട്ടി അ​ത് സാ​ധാ​ര​ണ പോ​ലെ അ​വ​ത​രി​പ്പി​ച്ച് ക​ണ്ടു.

പു​ള്ളി​ക്കാ​ര​ന്‍റെ പ​രി​ച​യ​ക്കു​റ​വാ​യി​രു​ന്നു പ്ര​ശ്നം. മ​മ്മൂ​ട്ടി​ക്ക് ഞാ​ൻ ആ ​ഡ​യ​ലോ​ഗ് വി​ശ​ദ​മാ​യി പ​റ​ഞ്ഞുകൊ​ടു​ത്തു. ഓ​രോ പോ​ർ​ഷ​നും ഓ​രോ ട്രെ​ൻ​ഡാ​ണ്, ചി​ല​യി​ട​ങ്ങ​ളി​ൽ മോ​ഡു​ലേ​ഷ​ൻ ആ​വ​ശ്യ​മാ​ണ് എ​ന്നും പ​റ​ഞ്ഞു.

അ​പ്ര​കാ​രം ആ ​ഡ​യ​ലോ​ഗ് മ​മ്മൂ​ട്ടി​ക്കു വാ​യി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.അ​തു കേ​ട്ട് ത​നി​ക്ക് രോ​മാ​ഞ്ചം തോ​ന്നി എ​ന്നാ​ണ് മ​മ്മൂ​ട്ടി അ​ന്നെ​ന്നോ​ട് പ​റ​ഞ്ഞ​ത്.

പു​ള്ളി​ക്ക് അ​ത് ഭ​യ​ങ്ക​ര കോ​രി​ത്ത​രി​പ്പാ​യി​രു​ന്നു. അ​ന്ന് മു​ത​ൽ ഇ​ന്ന് വ​രെ മ​മ്മൂ​ട്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ ബ​ലം എ​ന്ന​ത് സൗ​ണ്ട് മോ​ഡു​ലേ​ഷ​ൻ ത​ന്നെ​യാ​ണ്.

ഇ​മോ​ഷ​ൻ​സ് 100 ശ​ത​മാ​നം കൊ​ടു​ക്കു​ന്ന​തി​ലും, അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ബ്ദം വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ മാ​റ്റു​ന്ന​തി​ലും മ​മ്മൂ​ട്ടി​യോ​ളം പോ​ന്ന പ്ര​തി​ഭ​യെ ഞാ​ൻ വേ​റെ ക​ണ്ടി​ട്ടി​ല്ല.

മ​ണി​വ​ത്തൂ​രി​ലെ ആ​യി​രം ശി​വ​രാ​ത്രി​ക​ൾ എ​ന്ന എ​ന്‍റെ സി​നി​മ​യി​ൽ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു നാ​യ​ക​ൻ. ആ ​പ​ടം ഹി​റ്റാ​യി ക​ഴി​ഞ്ഞി​ട്ട് ഒ​രു ദി​വ​സം ഞാ​ൻ എ​റ​ണാ​കു​ളം ബി.​ടി.​എ​ച്ചി​ലേ​ക്ക് വ​രു​ന്പോ​ൾ ശ്രീ​നി​വാ​സ​നും സ​ത്യ​ൻ അ​ന്തി​ക്കാ​ടും അ​വി​ടെ​യു​ണ്ട്.

അ​വ​ർ പ​റ​ഞ്ഞു, മ​ണി​വ​ത്തൂ​രി​ലെ ആ​യി​രം ശി​വ​രാ​ത്രി​ക​ൾ ക​ണ്ടു, മ​മ്മൂ​ട്ടി അ​സ​ൽ പെ​ർ​ഫോ​മ​ൻ​സാ​ണ്. എ​ന്താ​ണ് അ​ങ്ങേ​രു​ടെ ഡ​യ​ലോ​ഗ് മോ​ഡു​ലേ​ഷ​ൻ!

സ​ത്യ​ത്തി​ൽ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത് ആ ​കാ​ല​ഘ​ട്ടം വ​രെ​യൊ​ക്കെ മോ​ഹ​ൻ​ലാ​ലും ഈ ​മോ​ഡു​ലേ​ഷ​നി​ലൊ​ന്നും അ​ധി​കം ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല. എ​ണ്‍​പ​തു​ക​ളി​ലെ മ​ധ്യ​ത്തോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ആ ​ഏ​രി​യ​യി​ൽ ക​യ​റി അ​ങ്ങോ​ട്ട് പൂ​ന്ത് വി​ള​യാ​ടാ​ൻ തു​ട​ങ്ങി​യ​ത്- ഫാ​സി​ൽ പ​റ​ഞ്ഞു. -പി.​ജി

Related posts

Leave a Comment