ഇത് എന്റെ സന്ദേശമല്ല എന്റെ സന്ദേശം ഇങ്ങനെയല്ല ! താന്‍ പോലുമറിയാതെ തന്റെ പേരില്‍ മഴയവധി പ്രഖ്യാപനം കണ്ട് ഞെട്ടി കളക്ടര്‍ പി ബി നൂഹ്

മഴക്കാലത്ത് പുറത്തിറങ്ങി നടക്കാന്‍ ആളുകള്‍ അധികം ഇഷ്ടപ്പെടാറില്ല. അതിനാല്‍ തന്നെ നല്ല മഴപെയ്യുന്ന ദിവസം ഒരു അവധി കിട്ടിയില്‍ തരക്കേടില്ലെന്ന പക്ഷക്കാരാണ് ഒട്ടുമിക്ക കേരളീയരും. സമൂഹ മാധ്യമങ്ങളുടെ പുത്തന്‍ കാലത്ത ഒരു മഴ അവധിക്കു വേണ്ടി പാവം കളക്ടറെ ഒന്നും ബുദ്ധിമുട്ടിക്കാനും വിരുതന്മാര്‍ തയ്യാറല്ല. കളക്ടറുടെ ഒരു പ്രഖ്യാപനം തന്നെ സൃഷ്ടിച്ച് മാതൃകയാവുകയാണ് പത്തനംതിട്ടയിലെ മഴയവധി പ്രേമികള്‍.

ഞായറാഴ്ച തന്റെ പേരില്‍ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നതു കണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഉടന്‍ തന്നെ ഫേസ്ബുക്കില്‍ കല്കടറുടെ ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടു. പോസ്റ്റിനു താഴെവന്ന കമന്റുകളാണ് അതിലും രസകരം. സര്‍ അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാല്‍ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണു പോകുന്നതെന്നും അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസില്‍ പോയ ഇരിക്കേണ്ടിവരുമെന്നും ചിലര്‍ പറഞ്ഞു.

കിഡ്നിയൊന്നു ചോദിച്ചില്ലല്ലോ അവധിയല്ലേ ചോദിച്ചുള്ളു അതിങ്ങ് തന്നേക്ക്. ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ, ഒരു അവധി തന്നൂടെ സര്‍. പനി പിടിച്ചാല്‍ കല്കടറാകും ഉത്തരവാദി എന്നുവരെയുണ്ട് കമന്റുകള്‍. കമന്റുകള്‍ നൂറുകണക്കിനായപ്പോള്‍ മറ്റൊരാളുടെ രസികന്‍ കമന്റ്. ഒരു അവധി തന്നിരുന്നേല്‍ ഇത്രയും കമന്റ് കാണേണ്ട കാര്യമുണ്ടായിരുന്നോയെന്നും ചോദിക്കുന്നവരുണ്ട്. എന്തായാലും സംഭവം വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

Related posts