തണൽ മരങ്ങളെയും വെറുതെ വിടില്ല ! സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുന്നിൽ തടസമായ  മരത്തെ രാസപദാർഥമുപയോഗിച്ച് നശിപ്പിച്ച നിലയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​രി​ശു​ക​വ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ത​ണ​ൽ​മ​ര​ങ്ങ​ൾ കേ​ടു​വ​രു​ത്തി ന​ശി​പ്പി​ക്കു​വാ​ൻ ശ്ര​മം. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും നാ​ളു​ക​ളാ​യി ത​ണ​ലേ​കി​യി​രു​ന്ന മ​ര​ങ്ങ​ളാ​ണ് കേ​ടു​വ​രു​ത്തിയ നി​ല​യി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.

20 വ​ർ​ഷ​ത്തി​നു മുകളിൽ പ​ഴ​ക്കം വ​രു​ന്ന ബ​ദാം മ​ര​ങ്ങ​ളാ​ണ് കേ​ടു​വ​രു​ത്തി ഉ​ണ​ക്കി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി പു​തി​യ​താ​യി പ​ണിക​ഴി​പ്പി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ൻ​വ​ശ​ത്താ​യി പാ​ത​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന മ​ര​ങ്ങ​ളാ​ണ് ഇ​വ. മ​ര​ങ്ങ​ളു​ടെ ത​ടി​യി​ൽ കേ​ടു​വ​രു​ത്തി​യ ശേ​ഷം ഉ​ണ​ങ്ങി ന​ശി​ക്കു​വാ​നാ​യി ഈ ​ഭാ​ഗ​ത്ത് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന.

മ​ര​ങ്ങ​ളു​ടെ ഇ​ല​ക​ൾ പ​ഴു​ത്ത് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഭ​വം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts