ജയരാജാധിപത്യം നാലാമൂഴം…! സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ വീ​ണ്ടും പി. ​ജ​യ​രാ​ജ​ൻ; 2010 ൽ തുടങ്ങിയ സെക്രട്ടറി സ്ഥാനം 2018ലും തുടരുന്നു

ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പി. ​ജ​യ​രാ​ജ​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ജ​യ​രാ​ജ​ന്‍റെ നാ​ലാ​മൂ​ഴ​മാ​ണി​ത്. 2010ൽ ​ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ശ​ശി​യെ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​പ്പോ​ൾ പി. ​ജ​യ​രാ​ജ​നെ ആ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല പാ​ർ​ട്ടി എ​ൽ​പി​ച്ച​ത്. തു​ട​ർ​ന്ന് 2010 ഡി​സം​ബ​ർ 13 നാ​യി​രു​ന്നു ജ​യ​രാ​ജ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത ഏ​റ്റെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് 2011 ജ​നു​വ​രി​യി​ലെ പ​യ്യ​ന്നൂ​ർ സ​മ്മേ​ള​ന​വും 2014 ലെ ​കൂ​ത്തു​പ​റ​ന്പ് സ​മ്മേ​ള​ന​വും ജ​യ​രാ​ജ​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​പ്പോ​ൾ ക​ണ്ണൂ​ർ സ​മ്മേ​ള​ന​വും ജ​യ​രാ​ജ​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​വാ​യി ജ​യ​രാ​ജ​ൻ മാ​റു​ക​യാ​ണ്.

1952 ന​വം​ബ​ർ 27ന് ​ക​തി​രൂ​രി​ലെ കു​ഞ്ഞി​രാ​മ​ൻ-​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ജ​യ​രാ​ജ​ൻ കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ എ​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ലൂ​ടെ​യാ​ണ് സം​ഘ​ട​നാ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. കെ​എ​സ് വൈ​എ​ഫ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. 1972ൽ ​ഇ​രു​പ​താ​മ​ത്തെ വ​യ​സി​ൽ പാ​ർ​ട്ടി അം​ഗ​മാ​യി. 27 ാം വ​യ​സി​ൽ കൂ​ത്തു​പ​റ​ന്പ് ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി.

1990ൽ ​ആ​ദ്യ ജി​ല്ലാ കൗ​ൺ​സി​ലി​ൽ അം​ഗ​മാ​യി​രു​ന്നു. കൂ​ത്തു​പ​റ​ന്പി​ൽ നി​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം മൂ​ന്നു ത​വ​ണ മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി. ദേ​ശാ​ഭി​മാ​നി ക​ണ്ണൂ​ർ യൂ​ണി​റ്റ് മാ​നേ​ജ​ർ, ജനറൽ മാനേജർ, നിയമസഭാ പാർലമെന്‍ററി പാർട്ടി സെക്രട്ടറി, ചിന്ത എഡിറ്റർ, പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പാ​ട്യം ഗോ​പാ​ല​ൻ സ്മാ​ര​ക റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റും നി​ര​വ​ധി ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​ണ്.

1999 ഓ​ഗ​സ്റ്റ് 25ന് ​തി​രു​വോ​ണ​നാ​ളി​ൽ കി​ഴ​ക്കെ ക​തി​രൂ​രി​ലെ വീ​ട്ടി​ൽ വ​ച്ച് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ജ​യ​രാ​ജ​ൻ അ​തേ​തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഇ​പ്പോ​ഴും അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. പാ​ട്യം ഓ​ട്ട​ച്ചി​മാ​ക്കൂ​ലി​ലാ​ണ് താ​മ​സം. ഭാ​ര്യ: യ​മു​ന. ആ​ഷി​ൻ രാ​ജ്, ജ​യി​ൻ രാ​ജ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Related posts