സ​മ​യം തെ​റ്റി​ച്ച് ആ​രു പ​ട​ക്കം പൊ​ട്ടി​ച്ചാ​ലും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കു​ടു​ങ്ങും; ക്രി​സ്മ​സി​നും പു​തു​വ​ർ​ഷ​ത്തി​നും പ​ട​ക്ക നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: പ​ട​ക്കം പൊ​ട്ടി​ക്ക​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ആ​രു പ​ട​ക്കം പൊ​ട്ടി​ച്ചാ​ലും കു​ടു​ങ്ങാ​ൻ പോ​കു​ന്ന​ത് അ​താ​തു സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ.

നി​ശ്ചി​ത സ്ഥ​ല​ത്തും സ​മ​യ​ത്തും മാ​ത്ര​മേ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കാ​വൂ എ​ന്ന കോ​ട​തി നി​ർ​ദ്ദേ​ശ​വും നി​രോ​ധി​ക്ക​പ്പെ​ട്ട പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന കോ​ട​തി ഉ​ത്ത​ര​വും ലം​ഘി​ക്ക​പ്പെ​ടു​ന്ന പ​ക്ഷം അ​താ​ത് സ്ഥ​ല​ത്തെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് സു​പ്രീം കോ​ട​തി ഈ ​ഉ​ത്ത​ര​വും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ച​തെ​ങ്കി​ലും മ​റ്റു ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കു​ന്ന​ത് രാ​ത്രി എ​ട്ടു മു​ത​ൽ 10 വ​രെ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി 11.55 മു​ത​ൽ 12.30 വ​രെ മാ​ത്ര​മേ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കു​ന്ന​തി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ളു. പാ​തി​രാ​വി​ൽ തു​ട​ങ്ങി പു​ല​ർ​കാ​ലം വ​രെ പ​ട​ക്കം പൊ​ട്ടി​ച്ച് ക്രി​സ്മ​സും പു​തു​വ​ർ​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന പ​തി​വ് രീ​തി​ക​ൾ​ക്ക് ഇ​ത്ത​വ​ണ കോ​ട​തി ഉ​ത്ത​ര​വ് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്.

കോ​ട​തി ഉ​ത്ത​ര​വും നി​രോ​ധ​ന​വും നി​ർ​ദ്ദേ​ശ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ കോ​ട​തി ക​യ​റേ​ണ്ടി വ​രു​മെ​ന്ന​തു​കൊ​ണ്ടു ത​ന്നെ പോ​ലീ​സ് ഇ​ത് ലം​ഘി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്.

Related posts