ഓ​ട്ടോ പെ​ർ​മി​റ്റി​നു ര​ണ്ടു ല​ക്ഷം കോ​ഴ..?  4,200 ടൗ​ണ്‍ പെ​ർ​മി​റ്റു​ക​ളി​ൽ ആ​യി​ര​ത്തി​ലേ​റെ​യും ക​ച്ച​വ​ട പെ​ർ​മി​റ്റ്;  നാൽപതിലേറെ പെർമിറ്റ് സ്വന്തമാക്കിയവർ ടൗണിലുണ്ടെന്ന ആക്ഷേപവുമായി യൂണിയൻ

തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ പെ​ർ​മി​റ്റി​നു ര​ണ്ടു ല​ക്ഷം രൂ​പ കോ​ഴ! 4,200 ടൗ​ണ്‍ പെ​ർ​മി​റ്റു​ക​ളി​ൽ ആ​യി​ര​ത്തി​ലേ​റെ​യും ക​ച്ച​വ​ട പെ​ർ​മി​റ്റ്. 40 പെ​ർ​മി​റ്റ് വ​രെ സ്വ​ന്ത​മാ​ക്കി​യ​വ​രു​ണ്ട്. ലൈ​റ്റ് മോ​ട്ടോ​ർ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ -സി​ഐ​ടി​യു തൃ​ശൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പോ​ലീ​സി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.
പെ​ർ​മി​റ്റ് മാ​ഫി​യ​യ്ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ണി​മു​ട​ക്കു ന​ട​ത്തു​മെ​ന്നു യൂ​ണി​യ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. കു​മാ​ര​ൻ, ഓ​ട്ടോ ടാ​ക്സി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി. ഹ​രി​ദാ​സ്, പി.​കെ. അ​ശോ​ക​ൻ, കെ. ​ന​ന്ദ​ന​ൻ, പി.​കെ. സ​ദാ​ന​ന്ദ​ൻ, എ.​എം. ജ​നാ​ർ​ദ​ന​ൻ, എം.​കെ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts