പണിപാളി! പ​ടി​യൂ​ർ സ്വ​ദേ​ശി മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്ന് എ​ത്തി​യ വാ​ഹ​ന​ത്തി​ൽ ക​യ​റി; സി​പി​എം നേ​താ​വ് ഉ​ൾ​പ്പെ​ടെ ക്വാ​റ​ന്‍റൈ​നി​ൽ

ശ്രീ​ക​ണ്ഠ​പു​രം: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്ന് മ​ല​യാ​ളി​ക​ളു​മാ​യി എ​ത്തി​യ ടാ​റ്റ സു​മോ​യി​ൽ ക​യ​റി​യ പ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നും ഇ​യാ​ൾ യാ​ത്ര ചെ​യ്ത കാ​റി​ൽ ക​യ​റി​യ സി​പി​എം നേ​താ​വും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

പ​യ്യാ​വൂ​രി​ലേ​ക്ക് പോ​കാ​ൻ റോ​ഡ​രി​കി​ൽ വാ​ഹ​നം കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്ന് മ​ല​യാ​ളി​ക​ളു​മാ​യി വ​ന്ന ടാ​റ്റ സു​മോ തി​രി​കെ പോ​കു​ന്ന​തി​നി​ടെ ക​യ​റു​ക​യാ​യി​രു​ന്നു.

പ​യ്യാ​വൂ​രി​ൽ നി​ന്ന് തി​രി​കെ പ​ടി​യൂ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ടി​യൂ​ർ സ്വ​ദേ​ശി​യു​ടെ കാ​റി​ലും ഇ​യാ​ൾ ക​യ​റി. ഇ​യാ​ളെ വീ​ട്ടി​ൽ ഇ​റ​ക്കി​യ ശേ​ഷം സി​പി​എം നേ​താ​വും ഈ ​കാ​റി​ൽ ക​യ​റി​യ​താ​യി പ​റ​യു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ല്ലാ​വ​രോ​ടും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രി​ക്കൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​വും രാ​ത്രി വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​ന്ന​താ​യും കാ​ണി​ച്ച് ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്.

Related posts

Leave a Comment