അടർന്നതോ അടർത്തിയതോ‍..! ശ്രീ ​പ​ത്മ​നാ​ഭസ്വാ​മി​ക്ഷേ​ത്ര​ത്തി​ൽ നി​ന്നു കാ​ണാ​താ​യ വ​ജ്ര​മു​ത്തു​ക​ൾ ക​ണ്ടെ​ത്തി; അടർന്ന് വീണതാകമെന്ന് ക്രൈംബ്രാഞ്ച്

തി​രു​വ​നന്തപു​രം: ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി​ക്ഷേ​ത്ര​ത്തി​ൽ നി​ന്നു കാ​ണാ​താ​യ വ​ജ്ര​മു​ത്തു​ക​ൾ ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ന​ക​ത്ത് നി​ന്നു​മാ​ണ് വ​ജ്ര​മു​ത്തു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ൽ​കു​ന്ന വി​വ​രം. വ​ജ്ര​മു​ത്തു​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത​ല്ലെ​ന്നും അ​വ അ​ട​ർ​ന്ന് വീ​ണ​താ​കാ​മെ​ന്നു​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ഗ​മ​നം. വ​ജ്ര​മു​ത്തു​ക​ൾ ക​ണ്ടെ​ത്തി​യ വി​വ​രം ഉ​ൾ​പ്പെ​ടെ ക്രൈം​ബ്രാ​ഞ്ച് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ര​ണ്ട് മാ​ല​യി​ലെ​യും കു​ട​യി​ലെ​യും വ​ജ്ര​മു​ത്തു​ക​ളാ​ണ് കാ​ണാ​താ​യ​ത്. വ​ജ്ര​മു​ത്തു​ക​ൾ കാ​ണാ​താ​യ വി​വ​രം സൂ​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​ക്ക് ഉ​ട​ൻ കൈ​മാ​റും.

ക്ഷേ​ത്ര​ത്തി​ൽ നി​ന്നും വ​ജ്ര​ങ്ങ​ൾ കാ​ണാ​താ​യ വി​വ​രം അ​മി​ക്ക​സ് ക്യൂ​റി സൂ​പ്രീം​കോ​ട​തി​യെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ക്ഷേ​ത്രം മാ​നേ​ജ​റും വ​ജ്രം കാ​ണാ​താ​യ വി​വ​രം കാ​ട്ടി ഫോ​ർ​ട്ട് പോ​ലീ​സി​ൽ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​മി​ക്ക​സ് ക്യൂ​റി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ എ​ട്ട് വ​ജ്ര​ങ്ങ​ൾ കാ​ണാ​താ​യെ​ന്നാ​ണ് കോ​ട​തി​യെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts