മോഷണത്തിൽ ഇവൻ വല്ല്യൂട്ടി..! കുപ്രസിദ്ധ മോഷ്ടാവ് കുഞ്ഞൂട്ടി ഒടുവിൽ കുടുങ്ങി; ഒരു കൊലപാതക കേസുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് കുഞ്ഞൂട്ടിയെന്ന നിയാസ്

കൊ​ര​ട്ടി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൊ​ല​പാ​ത​കം, വ​ധ​ശ്രമം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യുമാ​യ യു​വാ​വ് മോ​ഷ​ണ​ക്കേ​സി​ൽ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം പ​റ​ന്തോ​ട് സ്വ​ദേ​ശി പു​തു​പ​റ​ന്പി​ൽ നി​യാ​സ് എ​ന്ന കു​ഞ്ഞൂട്ടി(39)​യെ​യാ​ണ് കൊ​ര​ട്ടി എ​സ്ഐ കെ.​എ​സ്. സു​ബീ​ഷ് മോ​ൻ അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു . തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ്ച​ന്ദ്ര യുടെ നി​ർ​ദേ​ശാ​നു​സ​ര​ണം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

കെ​എം​സി ക​ന്പ​നി​യു​ടെ പ്രോ​ജ​ക്ട് മാ​നേ​ജ​രു​ടെ കൊ​ര​ട്ടി ഖ​ന്നാന​ഗ​റി​ലു​ള്ള വ​സ​തി​യി​ൽ​നി​ന്ന് ര​ത്ന​ങ്ങ​ൾ പ​തി​ച്ച മോ​തി​രം, വി​ദേ​ശ നി​ർ​മി​ത​ വാ​ച്ചു​ക​ൾ, പാ​സ്പോ​ർ​ട്ടു​ക​ൾ, ചെക്ക് ബു​ക്കു​ക​ൾ, ആ​ധാ​ര​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​യാ​യ “കു​ട്ടി​ച്ചാ​ത്ത​ൻ’ ഫി​ജോ​യെ പോ​ലീ​സ് മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

മു​രി​ങ്ങൂ​രി​ലെ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ഫാ​മി​ൽ ജോ​ലി ചെ​യ്തുവ​ര​വെ​യാ​ണ് ഇ​വ​ർ മോ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം മു​ങ്ങി​യ നി​യാ​സി​നെ ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​യ​ന്പ​ത്തൂ​ർ, നാ​ഗ​ർ​കോ​വി​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ അ​ങ്ക​മാ​ലി​യി​ൽ വ​ച്ച് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​സ്പോ​ർ​ട്ടു​ക​ളും മ​റ്റു രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു. ര​ത്ന മോ​തി​രം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കൊ​ല​പാ​ത​ക കേ​സും ബോം​ബെ​റി​ഞ്ഞ് യു​വാ​ക്ക​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു ര​ണ്ടു കേ​സു​ക​ളും ഒ​രു ക​വ​ർ​ച്ചക്കേസും ര​ണ്ടു മോ​ഷ​ണ​ക്കേ​സു​ക​ളും ഒ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സും ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​എ​സ്ഐ ഒ.​ജി. ഷാ​ജു, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, വി.​യു. സി​ൽ​ജോ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts