കര്‍ണിസേനയുടെ അഴിഞ്ഞാട്ടം! നാലു സംസ്ഥാനങ്ങളില്‍ പദ്മാവത് റിലീസ് ചെയ്തില്ല; ഗുഡ്ഗാവില്‍ സ്‌കൂളുകള്‍ക്ക് അവധി; പ്രദേശത്ത് 144 പ്രഖ്യാപിച്ച് പോലീസ്‌

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ചി​ത്രം പ​ദ്മാ​വ​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു നേ​രെ ക​ർ​ണി സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

രാ​ജ്യം മു​ഴു​വ​ൻ തീ ​പ​ട​ർ​ത്താ​ൻ ബി​ജെ​പി വെ​റു​പ്പി​നെ​യും അ​ക്ര​മ​ത്തെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, വെ​റു​പ്പും അ​ക്ര​മ​വും ദു​ർ​ബ​ല​രു​ടെ ആ​യു​ധ​മാ​ണെ​ന്നും ട്വീ​റ്റ് ചെ​യ്തു. ഗു​ഡ്ഗാ​വി​ലെ ജി​ഡി ഗോ​യെ​ങ്ക വേ​ൾ​ഡ് സ്കൂ​ൾ ബ​സി​നു നേ​രെ​യാ​ണ് ക​ർ​ണി സേ​ന​ക്കാ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സി​നി​മ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു കൂ​ടെ പോ​യ ബ​സി​നു നേ​രെ അ​ക്ര​മി​ക​ൾ ക​ല്ലേ​റു ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​റു മു​ത​ൽ പ​തി​നേ​ഴു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ യാ​ത്ര​ചെ​യ്തി​രു​ന്ന ബ​സി​നു​നേ​രെ​യാ​ണ് ക​ർ​ണി സേ​ന ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

ആ​ൾ​ക്കൂ​ട്ടം ബ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യും ചി​ല്ലു​ക​ൾ അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ കു​ട്ടി​ക​ൾ ബ​സി​ൽ പ​തു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടു.​ സം​ഭ​വം ന​ട​ക്കു​ന്പോ​ൾ പോ​ലീ​സ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​രാ​തി​പ്പെ​ട്ടു.

സ്കൂളുകൾക്ക് അവധി

അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്തെ ആ​റു സ്കൂ​ളു​ക​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത്വ​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. ഗു​ഡ്ഗാ​വി​ൽ 144 പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​നി​മ​യു​ടെ പേ​രി​ൽ വ​ൻ അ​ക്ര​മ സം​ഭ​വ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഭീഷണിമുഴക്കി കർണിസേന

സി​നി​മ​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന വി​ധി മ​റി​ക​ട​ന്നും ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ത​ട​യു​മെ​ന്ന് ര​ജ​പു​ത്ര ക​ർ​ണി സേ​ന ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം എ​ങ്ങ​നെ​യും ത​ട​യ​ണ​മെ​ന്നു ക​ർ​ണി​സേ​ന ആ​ഹ്വാ​നം ചെ​യ്തു. ജ​നു​വ​രി 25 വ​രും, പോ​കും;

എ​ന്നാ​ൽ, പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ണി​സേ​ന ത​ല​വ​ൻ ലോ​കേ​ന്ദ്ര സിം​ഗ് കാ​ൽ​വി ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​ജ്യ​ത്തെ 4,800 തി​യ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ത​ട​യാ​നാ​കി​ല്ലെ​ന്നും കാ​ണേ​ണ്ട​വ​ർ മാ​ത്രം പ​ദ്മാ​വ​ത് ക​ണ്ടാ​ൽ മ​തി​യെ​ന്നും തു​റ​ന്ന​ടി​ച്ച കോ​ട​തി രാ​ജ്യ​ത്തെ ഒ​രു ഹൈ​ക്കോ​ട​തി​ക​ളും ഇ​നി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ചരിത്രം വളച്ചൊടിക്കുന്നു

ച​രി​ത്ര വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ചി​ത്ര​ത്തി​നെ​തി​രെ ര​ജ​പു​ത് ക​ർ​ണി​സേ​ന ചി​ത്ര​ത്തി​നെ​തി​രേ വ​ൻ​തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത സേ​ന, ചി​ത്രം രാ​ജ്യ​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും 16,000ലേ​റെ സ്ത്രീ​ക​ൾ ജീ​വ​നൊ​ടു​ക്കു​മെ​ന്നും വ​രെ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നിരവധിപ്പേർ അറസ്റ്റിൽ

ഗു​ജ​റാ​ത്തി​ൽ നൂ​റോ​ളം പേ​ർ​ക്കെ​തി​രേ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ജ​മ്മു​വി​ൽ ഒ​രു തിയ​റ്റ​റി​ന്‍റെ ടി​ക്ക​റ്റ് കൗ​ണ്ട ർ ​അ​ടി​ച്ചു ത​ക​ർ​ത്തു. ഡ​ൽ​ഹി-​ജ​യ്പൂ​ർ ഹൈ​വേ​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു. സി​ക്ക​റി​ൽ ബ​സി​നു നേ​ർ​ക്കു ക​ല്ലെ​റി​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തു ര​ണ്ടാം ത​വ​ണ അ​ക്ര​മി​ക​ളെ ഭ​യ​ന്ന് ചി​ത്തോ​ർ കോ​ട്ട അ​ട​ച്ചി​ട്ടു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ വ​സീ​ർ​പൂ​ർ-​പ​ട്ടൗ​ഡി റോ​ഡി​ൽ ബ​സി​നു തീ​യി​ട്ടു. ഗു​രു​ഗ്രാ​മി​ലെ ക്ല​ബു​ക​ളും ബാ​റു​ക​ളും ഇ​ന്ന​ലെ ഏ​ഴു മ​ണി​ക്കു ത​ന്നെ പൂ​ട്ടി​യി​രു​ന്നു. മും​ബൈ​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങി​യ മു​പ്പ​തി​ല​ധി​കം ക​ർ​ണി​സേ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാലു സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്തില്ല

മും​ബൈ: വി​വാ​ദ​ചി​ത്രം പ​ദ്മാ​വ​തി​നെ​തി​രാ​യ ക​ർ​ണി​സേ​ന​യു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം വി​ല​ക്കി. ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഗോ​വ, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ മ​ൾ​ട്ടി​പ്ല​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു.

പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ മാ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും തി​യ​റ്റ​റു​ക​ളും കൊ​ള്ള​യ​ടി​ക്കു​മെ​ന്ന് ചി​ത്ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ണി സേ​ന ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ഒ​ഴി​വാ​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ 75 ശ​ത​മാ​നം തി​യ​റ്റ​റു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​യാ​ളു​ന്ന സം​ഘ​ട​ന​യാ​ണ് മ​ൾ​ട്ടി​പ്ല​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ.

രാ​ജ്യ​ത്തെ 1.8 കോ​ടി തി​യ​റ്റ​ർ സ്ക്രീ​നു​ക​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്ന് സം​ഘ​ട​ന വാ​ദി​ക്കു​ന്നു.

Related posts