ആ​കാ​ശ​ത്ത് പ​റ​പ​റ​ക്കു​ന്ന കാ​ൻ​വാ​സ്: വി​മാ​നം മു​ഴു​വ​ൻ പെ​യി​ന്‍റിം​ഗു​മാ​യി ച​രി​ത്ര​ത്തി​ലേ​ക്ക്; ചി​ത്ര​കാ​രി​യു​ടെ നി​റ​ക്കൂ​ട്ട​ഴ​കി​ൽ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് പ​റ​ക്കും

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു ചി​ത്ര​കാ​രി​യു​ടെ പെ​യി​ന്‍റിം​ഗ് പൂ​ര്‍​ണ​മാ​യി വി​മാ​ന​ത്തി​ല്‍ പ​ക​ര്‍​ത്തി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്. കൊ​ച്ചി ബി​നാ​ലെ​യി​ൽ മ്യൂ​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ ഓ​ഷീ​ന്‍ ശി​വ​യു​ടെ ഗ്രാ​ഫി​റ്റി പെ​യി​ന്‍റിം​ഗാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ പു​തി​യ ബോ​യിം​ഗ് വി​മാ​ന​ത്തി​ലു​ള്ള​ത്. വി​മാ​നം​ത​ന്നെ ചി​ത്ര​ക​ല​യ്ക്കു​ള​ള കാ​ന്‍​വാ​സാ​ക്കി മാ​റി​യ​തോ​ടെ ഈ ​വി​മാ​ന​ത്തി​ന് ഫ്ലൈ​യിം​ഗ് കാ​ന്‍​വാ​സ് എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​മാ​നം പെ​യി​ന്‍റ് ചെ​യ്യു​ന്ന വി​മാ​ന ക​മ്പ​നി​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ്. മ​റ്റു വി​മാ​ന​ക​മ്പ​നി​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ ഓ​രോ വി​മാ​ന​ത്തി​നും വെ​വ്വേ​റെ പു​റം ഡി​സൈ​നു​ക​ളാ​ണു​ള്ള​ത്.

രാ​ജാ ര​വി​വ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മു​ത​ല്‍ ദേ​ശീ​യ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ള്‍, ക​ഥ​ക​ളി, ക​ഥ​ക്, ഭാ​ര​ത​നാ​ട്യം പോ​ലു​ള്ള ശാ​സ്ത്രീ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ല്‍ ടെ​യി​ല്‍ ആ​ര്‍​ട്ടാ​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment