കുട്ടിക്കായി പ്രാർഥിക്കുന്നു..! പാക് പെണ്‍കുട്ടിക്കായി ഹൃദയം തുറന്ന് ഇന്ത്യ: ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ അനുവദിച്ചു

ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയയ്ക്കായി പാക്കിസ്ഥാൻ പെണ്‍കുട്ടിക്ക് ഇന്ത്യ മെഡിക്കൽ വീസ അനുവദിച്ചു. കറാച്ചി സ്വദേശിയായ ഏഴ് വയസ് പ്രായമുള്ള കുട്ടിക്കാണ് ഇന്ത്യ വീസ അനുവദിച്ചത്. മെഡിക്കൽ വീസ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു.

പെണ്‍കുട്ടിക്ക് വീസ അനുവദിച്ചതായി സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. കുട്ടിക്കായി പ്രാർഥിക്കുന്നുവെന്നും അവർ ട്വീറ്ററിൽ കുറിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടി മെഡിക്കൽ വീസയ്ക്കായി അപേക്ഷിച്ചത്.

Related posts