ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ഉ​ട​ൻ യു​ദ്ധം; മു​ന്ന​റി​യി​പ്പു​മാ​യി പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ല്‍ യു​ദ്ധം ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പാ​ക് റെ​യി​ല്‍​വേ മ​ന്ത്രി ഷെ​യ്ക് റ​ഷീ​ദ് അ​ഹ​മ്മ​ദ്. 370ാം അ​നു​ച്ഛേ​ദം ഇ​ന്ത്യ എ​ടു​ത്തു​ക​ള​ഞ്ഞ​ശേ​ഷം പാ​കി​സ്ഥാ​ൻ‌ തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന പ്ര​കോ​പ​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് റെ​യി​ല്‍​വേ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ല്‍ യു​ദ്ധം ഉ​ണ്ടാ​കും എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

അ​തി​നി​ടെ, ക​റാ​ച്ചി​ക്ക് സ​മീ​പം മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പാ​കി​സ്ഥാ​ൻ നോ​ട്ടാം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യി എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. വൈ​മാ​നി​ക​ർ​ക്കും നാ​വി​ക​ർ​ക്കു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​റാ​ച്ചി​ക്കു സ​മീ​പം സോ​ൻ​മി​യാ​നി​യി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts