കു​ഞ്ഞി​മം​ഗ​ലം ഗ​വൺമെന്‍റ് സെ​ൻ​ട്ര​ൽ യു​പി സ്കൂ​ളിന് നൂ​റു വ​യ​സ്, ന​ഷ്ട​പ്പെ​ട്ട ക​ളി​സ്ഥ​ലം വീ​ണ്ടെ​ടു​ത്ത് നാ​ടി​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം

കു​ഞ്ഞി​മം​ഗ​ലം: നൂ​റു വ​ർ​ഷം തി​ക​യു​ന്ന സ്കൂ​ളി​ന് ക​ളി​സ്ഥ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഒ​രു നാ​ട് കൈ​കോ​ർ​ക്കു​ന്നു. കു​ഞ്ഞി​മം​ഗ​ലം ഗ​വ. സെ​ൻ​ട്ര​ൽ യു​പി സ്കൂ​ളി​നാ​ണ് ന​ഷ്ട​പ്പെ​ട്ട ക​ളി​സ്ഥ​ലം തി​രി​കെ ന​ൽ​കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്ന​ത്. 87 സെ​ന്‍റ് സ്ഥ​ല​ത്ത് വാ​ട​ക​കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ ​സ​മ​യ​ത്ത് സ്കൂ​ളി​ന് ചു​റ്റം നി​റ​യെ ക​ളി​സ്ഥ​ല​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഓ​ടി ക​ളി​ച്ചി​രു​ന്ന ആ ​സ്ഥ​ല​മാ​ണ് 2013ൽ ​ഇ​ല്ലാ​താ​യ​ത്.

2013ൽ ​സ്ഥ​ല​മു​ട​മ സ്കൂ​ളി​ന് 22 സെ​ന്‍റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി. ബാ​ക്കി സ്ഥ​ലം മ​റ്റൊ​രാ​ൾ​ക്ക് വി​റ്റു. ഇ​തോ​ടെ സ്കൂ​ളി​ൽ അ​സം​ബ്ലി ചേ​രാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​പ്പോ​ൾ 350ൽ ​അ​ധി​കം കു​ട്ടി​ക​ൾ ഈ ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യൊ​ന്ന് ന​ട​ക്കാ​ൻ പോ​ലും ഇ​ന്ന് ഇ​വി​ടെ സ്ഥ​ല​മി​ല്ല. സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ളി​സ്ഥ​ലം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച ആ​രം​ഭി​ച്ച​ത്.

ഒ​രു കോ​ടി ആ​റു ല​ക്ഷം രൂ​പ​യാ​ണ് സ്കൂ​ളി​നു മു​ന്നി​ലെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ വേ​ണ്ട തു​ക. ഭീ​മ​മാ​യ ഒ​രു തു​ക​യാ​ണ് വേ​ണ്ട​തെ​ങ്കി​ലും സ്കൂ​ൾ വി​ക​സ​ന​സ​മി​തി ത​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടു​പോ​യി​ല്ല. 56 ല​ക്ഷം പി​രി​ച്ചെ​ടു​ക്കാ​നും 50 ല​ക്ഷം നാ​ട്ടു​കാ​രി​ൽ നി​ന്ന് പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി സ​മാ​ഹ​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​രാ​മ​ൻ ചെ​യ​ർ​മാ​നും സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ക​ൺ​വീ​ന​റു​മാ​യി സ​മി​തി രൂ​പീ​ക​രി​ച്ചു.

ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും കൈ​കോ​ർ​ത്ത​പ്പോ​ൾ സ്വ​പ്നം അ​രി​കി​ലെ​ത്തി. നാ​ട്ടു​കാ​രാ​യ പ്ര​വാ​സി​ക​ൾ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശ്ര​മ​വും ഫ​ലം ക​ണ്ടു. യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ നാ​ടി​ന്‍റെ ആ​വ​ശ്യം എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ൾ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച​പ്പോ​ൾ സ്വ​പ്നം കൈ​യെ​ത്തു​ദൂ​ര​ത്താ​യി.

അ​ടു​ത്ത​ദി​വ​സം ത​ന്നെ സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് സ്കൂ​ൾ വി​ക​സ​ന സ​മി​തി. സ്കൂ​ൾ മു​റ്റ​ത്ത് കു​ട്ടി​ക​ളു​ടെ ക​ളി​യാ​ര​വം നി​റ​യാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളു. അ​തി​നാ​യ് കൂ​ടു​ത​ൽ തു​ക ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്. സ്കൂ​ൾ വി​ക​സ​ന സ​മി​തി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 0813101071754. ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: സി​എ​ൻ​ആ​ർ​ബി 0000813. കാ​ന​റ ബാ​ങ്ക്, പ​യ്യ​ന്നൂ​ർ ബ്രാ​ഞ്ച്.

Related posts