വി​വാ​ഹ പാ​ര്‍​ട്ടി​യി​ൽ വൈ​റ​ലാ​യി പാ​ക്കി​സ്ഥാ​നി ബാ​ന്‍​ഡ്

അ​ട്ടാ​രി-​വാ​ഗാ അ​തി​ര്‍​ത്തി​യി​ലെ പ​താ​ക താ​ഴ്ത്ത​ല്‍ ച​ട​ങ്ങ് ഇ​ന്ത്യ​യി​ല്‍ വ​ന്‍ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​ന്‍റെ​യും പാ​ക്കി​സ്ഥാ​ന്‍ റേ​ഞ്ചേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന് കാ​ഴ്ച​ക്കാ​രേ​റെ​യാ​ണ്.

ഈ ​പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യു​ടെ മ​റ്റൊ​രു പ​തി​പ്പാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഷ വി​താ​ന​ങ്ങ​ളി​ലെ​ത്തി​യ ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ ക​ല്യാ​ണ ച​ട​ങ്ങി​ല്‍ ന​ട​ത്തി​യ നൃ​ത്ത​മാ​ണ് കാ​ഴ്ച​ക്കാ​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഗാ ബോ​ര്‍​ഡ​റി​ലെ ച​ട​ങ്ങി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന കാ​ലു​യ​ര്‍​ത്തി​യു​ള്ള നൃ​ത്ത​ചു​വ​ടു​ക​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

കാ​ഴ്ച​ക്കാ​രി​ല്‍ കൗ​തു​ക​വും വി​നോ​ദ​വും ഉ​യ​ര്‍​ത്തി​യ ക​ല്യാ​ണ വീ​ഡി​യോ​ക്ക് ആ​രാ​ധ​ക​രേ​റു​ന്നു. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി പ​ല​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വാ​ഗാ ബോ​ര്‍​ഡ​റി​ലെ കാ​ഴ്ച​ക​ള്‍ ഇ​നി ക​ല്യാ​ണ വീ​ടു​ക​ളി​ലും കാ​ണാം എ​ന്ന ര​സ​ക​ര​മാ​യ ക്യാ​പ്ഷ​നോ​ടു കൂ​ടി പ​ങ്കു​വെ​ച്ച വീ​ഡി​യോ ആ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment