റി​ക്കാ​ർ​ഡ് പൊ​ക്ക​ത്തി​ൽ ഗി​ന്ന​സ് പ​ക്രു! ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സി​നി​മാ സം​വി​ധാ​യ​ക​നു​ള്ള മൂ​ന്നു റി​ക്കാ​ർ​ഡു​ക​ൾ ഒ​റ്റ​ദി​വ​സം ഏ​റ്റു​വാ​ങ്ങി ഗി​ന്ന​സ് പ​ക്രു

കൊ​ച്ചി: ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സി​നി​മാ സം​വി​ധാ​യ​ക​നു​ള്ള മൂ​ന്നു റി​ക്കാ​ർ​ഡു​ക​ൾ ഒ​റ്റ​ദി​വ​സം ഏ​റ്റു​വാ​ങ്ങി അ​ജ​യ​കു​മാ​ർ എ​ന്ന ഗി​ന്ന​സ് പ​ക്രു തി​ള​ങ്ങും​താ​ര​മാ​യി. 2013ൽ ​പു​റ​ത്തി​റ​ങ്ങി​യ കു​ട്ടീം കോ​ലും എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത​താ​ണു മൂ​ന്നു റി​ക്കാ​ർ​ഡു​ക​ൾ​ക്കു പ​ക്രു​വി​നെ അ​ർ​ഹ​നാ​ക്കി​യ​ത്.

ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്, യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ്സ് ഫോ​റം, ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ർ​ഡ് എ​ന്നി​വ ഇ​ന്ന​ലെ ഒ​രു​വേ​ദി​യി​ൽ വ​ച്ചു ഗി​ന്ന​സ് പ​ക്രു ഏ​റ്റു​വാ​ങ്ങി. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യും യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഡോ. ​സു​നി​ൽ ജോ​സ​ഫും ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ർ​ഡ് ടോ​ളി​യും സ​മ്മാ​നി​ച്ചു.

ഇ​തി​ൽ ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് ആ​റു മാ​സം മു​ന്പേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​റ്റു ര​ണ്ടു റി​ക്കാ​ർ​ഡു​ക​ളു​ടെ പ്ര​ഖ്യാ​പ​നം അ​ടു​ത്ത ദി​വ​സ​മാ​ണു ന​ട​ന്ന​ത്. വി​ന​യ​ന്‍റെ അ​ദ്ഭു​ത​ദ്വീ​പി​ലൂ​ടെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സി​നി​മാ നാ​യ​ക​നെ​ന്ന ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് പ​ക്രു നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ജീ​വി​ത​ത്തി​ൽ ഇ​നി​യും മു​ന്നേ​റാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി ഈ ​റി​ക്കാ​ർ​ഡു​ക​ൾ മാ​റു​മെ​ന്നു ഗി​ന്ന​സ് പ​ക്രു പ​റ​ഞ്ഞു. ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഇ​ള​യ​രാ​ജ​യി​ലൂ​ടെ വീ​ണ്ടും നാ​യ​ക​നാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു ഗി​ന്ന​സ് പ​ക്രു. 27നു ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തൃ​ശൂ​രി​ൽ ആ​രം​ഭി​ക്കും.

Related posts