ടവറിന്റെ കീഴില്‍ നിന്നു വിളിച്ചാല്‍ പോലും റേഞ്ചില്ല! പെരുവന്താനത്ത് എന്തിന് ബിഎസ്എന്‍എല്‍ ടവറെന്ന് നാട്ടുകാര്‍

പെ​രു​വ​ന്താ​നം: ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ട​വ​ർ പെ​രു​വ​ന്താ​ന​ത്ത് എ​ന്തി​നാ​ണെ​ന്ന് നാ​ട്ടു​കാ​ർ. ട​വ​റി​ന്‍റെ കീ​ഴി​ൽ നി​ന്നു മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ പോ​ലും റേ​ഞ്ചി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഓ​ഫ​റു​ക​ളും പ​ര​സ്യ​ങ്ങ​ളും ന​ൽ​കി ഉ​പ​യോ​ക്താ​ക്ക​ളെ ബി​എ​സ്എ​ൻ​എ​ൽ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

മു​ന്പ് ഈ ​ട​വ​റി​ൽ നി​ന്നു​മാ​യി​രു​ന്നു പ്ര​ദേ​ശ​മാ​കെ ക​വ​റേ​ജ് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​ട​വ​ർ​കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ല. സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് ട​വ​റി​ന്‍റെ ശേ​ഷി കു​റ​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ഒ​രാ​ഴ്ച മു​ന്പ് ട​വ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു പ്ര​യോ​ജ​ന​വും ഇ​ല്ല.

മു​ന്പ് മൊ​ബൈ​ലി​ന്‍റെ ഉ​പ​യോ​ഗം ആ​രം​ഭി​ച്ച​പ്പോ​ൾ ഇ​വി​ടു​ത്തു​കാ​ർ പ​ല​രും ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ക​ണ​ക്ഷ​നാ​യി​രു​ന്നു എ​ടു​ത്ത​ത്. എ​ന്നാ​ൽ, മ​റ്റു ക​ന്പ​നി​ക​ൾ കൂ​ടു​ത​ൽ ഓ​ഫ​റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​തോ​ടെ മി​ക്ക​വ​രും സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ മാ​റ്റി.

ബി​എ​സ്എ​ൻ​എ​ല്ലി​ൽ വി​ളി​ച്ചാ​ൽ പ​ണം ന​ഷ്ട​മാ​കു​മെ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഫോ​ർ​ജി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​കു​മെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ടു​ജി പോ​ലും ഇ​വി​ടെ ല​ഭി​ക്കാ​റി​ല്ലാ​യെ​ന്ന് ഉ​പ​യോ​ക്ത​ക്ക​ൾ പ​റ​യു​ന്നു.

Related posts