ചാ​മ്പ്യ​ൻ​സ് ട്രോ​ഫി: ജംഗ്ലണ്ടിന തകർത്ത് പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ

pakistan-finalകാ​ർ​ഡി​ഫ്: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ. ആ​ദ്യ സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ എ​ട്ടു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​രാ​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ 211 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പാ​ക്കി​സ്ഥാ​ൻ 77 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഇം​ഗ്ലീ​ഷു​കാ​ർ​ക്കെ​തി​രെ സ​മ​ഗ്രാ​ധി​പ​ത്യം സ്ഥാ​പി​ച്ചാ​ണ് പാ​ക് വി​ജ​യം.

ഓ​പ്പ​ണ​ർ​മാ​രാ​യ അ​സ്ഹ​ർ അ​ലി​യു​ടേ​യും (76) ഫ​ഖാ​ർ സ​മാ​ന്‍റേ​യും (57) അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് പാ​ക് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ഇ​രു​വ​രും ആ​ദ്യ വി​ക്ക​റ്റി​ൽ 118 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഫ​ഖാ​ർ സ​മാ​നാ​യി​രു​ന്നു ആ​ക്ര​മ​ണ​കാ​രി. 58 പ​ന്ത് നേ​രി​ട്ട ഫ​ഖാ​റി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും ഏ​ഴു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും പി​റ​ന്നു. 100 പ​ന്തു​ക​ൾ നേ​രി​ട്ട അ​സ​ഹ്ർ അ​ലി ഒ​രു സി​ക്സും അ​ഞ്ച് ബൗ​ണ്ട​റി​യും നേ​ടി.

ഇ​രു​വ​രും പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ ബാ​ബ​ർ അ​സ​മും (38) മു​ഹ​മ്മ​ദ് ഹാ​ഫീ​സും (31) പാ​ക്കി​സ്ഥാ​നെ കൂ​ടു​ത​ൽ പ​രി​ക്കി​ല്ലാ​തെ ഫൈ​ന​ലി​ൽ എ​ത്തി​ച്ചു. 38 ഓ​വ​റി​ലെ ആ​ദ്യ​പ​ന്തി​ൽ സ്റ്റോ​ക്സി​നെ ബൗ​ണ്ട​റി പാ​യി​ച്ചാ​ണ് ഹാ​ഫീ​സ് പാ​ക് വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ഇം​ഗ്ലീ​ഷു​കാ​രെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. പാ​ക് പേ​സ​ർ​മാ​ർ​ക്കു​മു​ന്നി​ൽ പ​ത​റി​യ ഇം​ഗ്ല​ണ്ട് 49.5 ഓ​വ​റി​ൽ 211 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് നി​ര​യു​ടെ നി​ഴ​ൽ മാ​ത്ര​മാ​ണ് സെ​മി​ഫൈ​ന​ലി​ൽ ക​ണ്ട​ത്. 46 റ​ണ്‍​സ് നേ​ടി​യ ജോ ​റൂ​ട്ടാ​ണ് ടോ​പ്പ് സ്കോ​റ​ർ.

അ​ല​ക്സ് ഹെ​യി​ൽ​സും-​ജോ​ണി ബെ​യി​ർ​സ്റ്റോ​യും ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ഇം​ഗ്ല​ണ്ടി​ന് ന​ൽ​കി​യി​രു​ന്നു. 5.5 ഓ​വ​റി​ൽ 34 റ​ണ്‍​സ് നേ​ടി​യ സ​ഖ്യ​ത്തെ റു​മാ​ൻ റ​യീ​സ് വേ​ർ​പി​രി​ച്ച​തോ​ടെ പാ​ക്കി​സ്ഥാ​ൻ വി​ക്ക​റ്റ് വേ​ട്ട തു​ട​ങ്ങി. ര​ണ്ടാം വി​ക്ക​റ്റി​ൽ റൂ​ട്ട്-​ബെ​യി​ർ​സ്റ്റോ സ​ഖ്യം 46 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത് ഇം​ഗ്ല​ണ്ടി​ന് പ്ര​തീ​ക്ഷ ന​ൽ​കി.

സ്കോ​ർ 80-ൽ ​എ​ത്തി​യ​പ്പോ​ൾ ബെ​യി​ർ​സ്റ്റോ വീ​ണു. തു​ട​ർ​ന്ന് റൂ​ട്ടി​ന് കൂ​ട്ടാ​യി ക്യാ​പ്റ്റ​ൻ മോ​ർ​ഗ​ൻ എ​ത്തി​യ​പ്പോ​ഴും ഇം​ഗ്ല​ണ്ട് സ്കോ​ർ മു​ന്നോ​ട്ടു​നീ​ങ്ങി. സ​ഖ്യം 48 റ​ണ്‍​സ് നേ​ടി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. റൂ​ട്ട് പു​റ​ത്താ​കു​മ്പോ​ൾ 128/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇം​ഗ്ല​ണ്ട് വാ​ല​റ്റം പി​ന്നീ​ട് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ബെ​യി​ർ​സ്റ്റോ (43), മോ​ർ​ഗ​ൻ (33) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും വാ​ല​റ്റം ത​ക​ർ​ന്ന​ത് ഇം​ഗ്ലീ​ഷ് നി​ര​യ്ക്ക് തി​രി​ച്ച​ടി​യാ​യി.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ സെ​ഞ്ചു​റി​യു​മാ​യി ത​ക​ർ​ത്ത​ടി​ച്ച ബെ​ൻ സ്റ്റോ​ക്സി​ന്‍റെ നി​ഴ​ൽ മാ​ത്ര​മാ​ണ് കാ​ർ​ഡി​ഫി​ൽ ക​ണ്ട​ത്. വി​ക്ക​റ്റു​ക​ൾ കൊ​ഴി​ഞ്ഞ​പ്പോ​ഴും സ്റ്റോ​ക്സ് ഒ​രു​വ​ശം കാ​ത്തു. 64 പ​ന്തി​ൽ 34 റ​ണ്‍​സ് നേ​ടി​യ സ്റ്റോ​ക്സ് എ​ട്ടാ​മ​താ​ണ് പു​റ​ത്താ​യ​ത്.പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഹ​സ​ൻ അ​ലി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ജു​നൈ​ദ് ഖാ​ൻ, റു​മാ​ൻ റാ​യീ​സ് എ​ന്നി​വ​ർ​ക്ക് ര​ണ്ടു വി​ക്ക​റ്റ് വീ​തം ല​ഭി​ച്ചു.

Related posts