പോ​ര്‍വി​ളി​ച്ചും അ​ധി​ക്ഷേ​പി​ച്ചും ബം​ഗ്ലാ ആ​രാ​ധ​ക​ര്‍

bengladeshല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍സ് ലീ​ഗ് സെ​മി ഫൈ​ന​ലി​​ല്‍ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ന്‍ ടീ​മി​നെ​യും ക​ളി​ക്കാ​രെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ബം​ഗ്ലാ​ദേ​ശ് ആ​രാ​ധ​ക​ര്‍. ഇ​ന്ത്യ​ന്‍ ടീ​മി​നെ​യും ക​ളി​ക്കാ​ര​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ വി​വി​ധ ഫോ​ട്ടോ​ക​ളാ​ണ് ബം​ഗ്ലാ ആ​രാ​ധ​ക​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ധ​രി​ച്ച പ​ട്ടിക്ക് മു​ക​ളി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​ന്‍റെ പ​താ​ക പ​തി​ച്ച ക​ടു​വ ചാ​ടി വീ​ഴു​ന്ന ചി​ത്രം ഏ​റെ ച​ര്‍ച്ച​യാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​തി​വേ​ഗം വൈറ​ലാ​യ ചി​ത്ര​ത്തി​നെ​തി​രേ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ബം​ഗ്ലാ ആ​രാ​ധ​ക​രു​ടെ പ്ര​കോ​പ​ന​ത്തി​ന് ക​ളിക്ക​ള​ത്തി​ല്‍ ടീം ​ഇ​ന്ത്യ മ​റു​പ​ടി ന​ല്‍കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൂ​ടു​ത​ല്‍ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രും.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ഇ​ന്ത്യ​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ ബം​ഗ്ലാ​ദേ​ശു​കാ​ര്‍ പോ​സ്റ്റു​ക​ളി​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ന് മു​ന്‍പ് മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത രീ​തി​യി​ല്‍ പി​ടി​ച്ചു നി​ല്‍ക്കു​ന്ന ത​സ്‌​കി​ന്‍ അ​ഹ​മ്മ​ദി​ന്‍റെ ചി​ത്ര​വും വി​വാ​ദ​മാ​യി​രു​ന്നു.

2015ല്‍ ​ക​ട്ട​റി​ന്‍റെ വ്യാ​ജ പ​ര​സ്യം ന​ല്‍കി ബം​ഗ്ലാ​ദേ​ശി പ​ത്ര​വും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ അ​പ​മാ​നി​ച്ചി​രു​ന്നു. ധോ​ണി, കോ​ഹ്ലി, ധ​വാ​ന്‍, ര​ഹാ​നെ, രോ​ഹി​ത് ശ​ര്‍മ ഉ​ള്‍പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ മു​ടി പ​കു​തി വ​ടി​ച്ചു നി​ല്‍ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​മാ​യി​രു​ന്നു അ​ത്.

Related posts