പ്രായം അഞ്ചു വയസ് മാത്രം..! ഒ​രു ഞെ​ട്ടി​യി​ൽ 18 ച​ക്കയുമായി നാ​ട​ൻ​വ​രി​ക്ക പ്ലാവ് അത്ഭുതമാകുന്നു; ചെ​റി​യ പ്ലാ​വി​ൽ​നി​ന്നും ഇ​ത്ര​യും വി​ള​വു പ്ര​തീ​ക്ഷി​ച്ചി​ല്ലെന്ന് ജോസ്

വ​ട​ക്ക​ഞ്ചേ​രി: ഒ​രു ഞെ​ട്ടി​യി​ൽ 18 ച​ക്ക. ചി​റ്റ​ടി കി​ഴ​ക്കേ​പ​റ​ന്പി​ൽ ജോ​സി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ നാ​ട​ൻ​വ​രി​ക്ക പ്ലാ​വി​ലാ​ണ് ഈ ​കൗ​തു​കം. പ്ലാ​വി​ൽ ഒ​റ്റ​യ്ക്ക് നി​ല്ക്കു​ന്ന ച​ക്ക​ക​ളി​ല്ല. എ​ല്ലാം കൂ​ട്ട​മാ​യാ​ണ് നി​ല്ക്കു​ന്ന​ത്.

അ​ഞ്ചു​വ​ർ​ഷം മാ​ത്രം പ്രാ​യ​മു​ള്ള ചെ​റി​യ പ്ലാ​വാ​ണ്. പ​ക്ഷെ, ചെ​റി​യ ക​ന്പു​ക​ളി​ൽ​പോ​ലു​മു​ണ്ട് ച​ക്ക​യു​ടെ സ​മൃ​ദ്ധി.ച​ക്ക​ക​ൾ​ക്കെ​ല്ലാം സാ​മാ​ന്യം വ​ലി​പ്പ​വു​മു​ണ്ട്. അ​ധി​കം സ്ഥ​ല​ത്ത് പ​ന്ത​ലി​ച്ച് മ​റ്റു​വി​ള​ക​ൾ​ക്ക് ശ​ല്യം ചെ​യ്യാ​തെ​യാ​ണ് പ്ലാ​വി​ന്‍റെ നി​ല്പ്. ച​ക്ക​യ്ക്ക് അ​തി​മ​ധു​ര​മാ​ണെ​ന്നാ​ണ് ജോ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ലാ​ണ് ച​ക്ക കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ചെ​റി​യ പ്ലാ​വി​ൽ​നി​ന്നും ഇ​ത്ര​യും വി​ള​വു പ്ര​തീ​ക്ഷി​ച്ചി​ല്ല.

മ​ല​യോ​ര​ത്തു​നി​ന്നും കൊ​ണ്ടു​വ​ന്ന ച​ക്ക​യു​ടെ കു​രു​മു​ള​പ്പി​ച്ച് തൈ​വ​ച്ച​താ​യി​രു​ന്നു. സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ച​ക്ക​യു​ണ്ടാ​കും. ഇ​പ്പോ​ൾ ഏ​താ​നും ച​ക്ക​മൂ​ത്ത് പാ​ക​മാ​യി.

Related posts