പാലക്കാട് ജി​ല്ല​യി​ൽ കോടികളുടെ നഷ്ടം! 426 ഹെ​ക്ട​ർ പ​ച്ച​ക്ക​റി, 106 ഹെ​ക്ട​ർ വാ​ഴ​കൃ​ഷി​യും ന​ശി​ച്ചു

നെന്മാ​റ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വ്യാ​പ​ക​മാ​യി ന​ഷ്ടം. വെ​ജി​റ്റ​ബി​ൽ ആ​ൻഡ് ഫ്രൂ​ട്ട് പ്ര​മേ​ാഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പ​ച്ച​ക്ക​റികൃ​ഷി​യി​ൽ 426 ഹെ​ക്ട​റും, പ​ച്ച​ക്ക​റി വി​ത്തുകൃ​ഷി​യി​ൽ 125 ഹെ​ക്ട​റും, 106 ഹെ​ക്ട​ർ വാ​ഴ​കൃ​ഷി​യും ന​ശി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ 2.15 കോ​ടി രൂ​പ​യു​ടെ​യും പ​ച്ച​ക്ക​റി വി​ത്തുകൃ​ഷി​യി​ൽ മൂ​ന്നുകോ​ടി രൂ​പ​യു​ടെ​യും, വാ​ഴ​കൃ​ഷി​യി​ൽ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ​യും ന​ഷ്ട​മു​ണ്ടാ​യെന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.

പ​ച്ച​ക്ക​റിമേ​ഖ​ല​യി​ൽ മാ​ത്രം ജി​ല്ല​യി​ൽ 10.5 കോ​ടി രൂ​പ​യു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ പു​തു​ക്കോ​ട്, അ​യി​ലൂ​ർ, വി​ത്ത​ന​ശേ​രി, കൊ​ല്ല​ങ്കോ​ട്, വ​ട​ക​ര​പ്പ​തി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ലും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട്, അ​ല​നെ​ല്ലൂ​ർ, മ​ല​ന്പു​ഴ, പു​തു​പ്പ​രി​യാ​രം ഭാ​ഗ​ങ്ങ​ളി​ലാ​ണ് വാ​ഴ​കൃ​ഷി​ കൂ​ടു​ത​ലു​ള്ള​ത്.

വി.​എ​ഫ്.​പി.​സി.​കെ.​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​രി​ൽ 70 ഹെ​ക്ട​ർ പ​ച്ച​ക്ക​റി കൃ​ഷി​യും, വാ​ഴ​ക്കൃ​ഷി​യി​ൽ 48 ഹെ​ക്ട​റും മാ​ത്ര​മാ​ണ് ഇ​ൻ​ഷ്വറ​ൻ​സ് ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റു​ള്ള ക​ർ​ഷ​ക​ർ​ക്കും ഇ​ൻ​ഷ്വറ​ൻ​സ് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കൗ​ണ്‍​സി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കൃ​ഷിനാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ വി.​എ​ഫ്.​പി.​സി.​കെ ഡ​യ​റ​ക്ട​ർ അ​ജു​ജോ​ണ്‍ മ​ത്താ​യി, ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ര​മേ​ഷ് അഗസ്റ്റിൻ, ജി​ല്ലാ മാ​നേ​ജ​ർ പി.​ഉ​മ, ഫെ​ബി​ൻ, ക​വി​ത, ബ​ബി​ത, തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.

Related posts