കൊടുംവളവിൽ ഒളിഞ്ഞിരുന്ന് പരിശോധന, ബൈക്കിന്‍റെ പിറകിലിരിക്കുന്നവർക്കും  ബ്രത്ത് അ​ന​ലൈ​സ​ർ പരിശോധന; പാമ്പാടി  പോലീസിന്‍റെ വാഹനപരിശോധന  ചർച്ചയാവുന്നു

പാ​ന്പാ​ടി: പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന അ​തി​രു​വി​ടു​ന്നെ​ന്ന് ആ​രോ​പ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും ബ്രത്ത് അ​ന​ലൈ​സർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ മീ​ന​ടം ഞ​ണ്ടു​കു​ളം പാ​ല​ത്തി​നു​സ​മീ​പം കൊ​ടും​വ​ള​വി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും ബ്രത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ പ​രി​ശോ​ധ​ന മ​തി​യാ​ക്കി പോ​ലീ​സ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി 7.30നാണ് പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് ഞ​ണ്ടു​കു​ളം പാ​ല​ത്തി​നു​സ​മീ​പം എ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ർ നേ​രം ഇ​വി​ടെ പ​രി​ശോ​ധ​ന തു​ട​ർ​ന്നു. കൊ​ടും​വ​ള​വി​ൽ പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണു പോ​ലീ​സ് ഞ​ണ്ടു​കു​ള​ത്തെ വ​ള​വി​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയത്.

Related posts