ആദ്യാക്ഷരത്തിന്‍റെ മാധുര്യം  നു​ക​ർ​ന്ന്​ ആയിരങ്ങൾ;  ദേവീസന്നിധിയിലെ മണൽ തിട്ടയിൽ ഒരിക്കൽ കൂടി ഹരിശ്രീ എഴുതാൻ ഭക്തജനങ്ങളും

ചി​ങ്ങ​വ​നം: വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഇ​ന്ന് സ​ര​സ്വ​തി ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​റി​വി​ന്‍റെ ആ​ദ്യക്ഷ​രം കു​റി​ക്കാ​ൻ വ​ൻ തി​ര​ക്ക്. പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​യി​ലേ​ക്ക് കു​രു​ന്നു​ക​ളു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹ​മാ​ണ്.  രാ​വി​ലെ നാ​ലി​ന് പൂ​ജ​യെ​ടു​പ്പി​ന് ശേ​ഷം വി​ദ്യാ​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

നാ​ടി​ന്‍റെ നാ​നാ ദി​ക്കി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കു​ട്ടി​ക​ളു​മാ​യി സ​ര​സ്വ​തി സ​ന്നി​ധി​യി​ൽ കാ​ത്തു നി​ന്ന​ത്. ഹ​രി​ശ്രീ മ​ന്ത്ര​ധ്വ​നി​ക​ൾ കൊ​ണ്ടു മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും കു​രു​ന്നു​ക​ൾ ആ​ചാ​ര്യന്മാ​രു​ടെ മ​ടി​യി​ലി​രു​ന്ന് അ​ക്ഷ​രമാ​ധു​ര്യം നു​ക​ർ​ന്നു. 50 ൽ​പ​രം ആ​ചാ​ര്യന്മാ​രാ​ണ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കൊ​പ്പം ഭ​ക്ത​ജ​ന​ങ്ങ​ളും ദേ​വി സ​ന്നി​ധി​യി​ലെ മ​ണ​ൽ തി​ട്ട​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഹ​രി​ശ്രീ കു​റി​ക്കു​വാ​ൻ കാ​ത്തു നി​ന്നു. വൈ​കു​ന്നേ​രം വ​രെ എ​ഴു​ത്തി​നി​രു​ത്ത് തു​ട​രും.    ക​ലാ​മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ നാ​ലി​ന് സ​ഹ​സ്ര​നാ​മ ജ​പ​ത്തോ​ടെ ക​ലോ​പാ​സ​ന​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.ക്ഷേ​ത്ര​ങ്ങ​ൾ​ക്കു പു​റ​മെ ആ​ശാ​ൻ ക​ള​രി​ക​ളി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ ആ​ദ്യ​ക്ഷ​രം കു​റി​ച്ചു. നു

  

 

Related posts