പാ​ൻ കാ​ർ​ഡ്-​ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ അ​വ​സാ​ന തീ​യ​തി 31 വരെ: സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ആ​ധാ​റു​മാ​യിലി​ങ്ക് ചെ​യ്യാ​ത്ത​വ​രു​ടെ പാ​ൻ കാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും

ന്യൂ​ഡ​ൽ​ഹി: പാ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഓ​ർ​മി​പ്പി​ച്ച് ആ​ദാ​യ​നി​കു​തി വ​കു​പ്പ്. ഇ​തു​വ​രെ​യും ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ 31ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം. ഈ ​സ​മ​യ​പ​രി​ധി​ക്ക​ക​ത്ത് ലി​ങ്ക് ചെ​യ്യാ​ത്ത​വ​രു​ടെ പാ​ൻ കാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ഇ​തു​വ​രെ​യും പാ​ൻ കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് 1000 രൂ​പ അ​ധി​ക ഫീ​സാ​യി (ലേ​റ്റ് ഫീ) ​അ​ട​യ്ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, 2024 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ശേ​ഷം ആ​ധാ​ർ എ​ന്‍‌​റോ​ൾ​മെ​ന്‍റ് ഐ​ഡി ഉ​പ​യോ​ഗി​ച്ചു പാ​ൻ കാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ ലി​ങ്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഈ ​പി​ഴ​ത്തു​ക അ​ട​യ്ക്കേ​ണ്ട​തി​ല്ല.

എ​ങ്ങ​നെ അ​റി​യാം?
ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ലാ​യ https://www.incometax.gov.in/iec/foportal/ എ​ന്ന സൈ​റ്റി​ൽ “ലി​ങ്ക് ആ​ധാ​ർ സ്റ്റാ​റ്റ​സ്’ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത്, പാ​ൻ ന​ന്പ​റും ആ​ധാ​ർ ന​ന്പ​റും സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ പാ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കും.

എ​ങ്ങ​നെ ബ​ന്ധി​പ്പി​ക്കാം?
ഇ​തേ സൈ​റ്റി​ൽ ചെ​ന്ന് “ലി​ങ്ക് ആ​ധാ​ർ’ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യു​ക. അ​തി​നു ശേ​ഷം വ​രു​ന്ന പേ​ജി​ൽ പാ​ൻ കാ​ർ​ഡ് ന​ന്പ​റും ആ​ധാ​ർ കാ​ർ​ഡ് ന​ന്പ​റും സ​മ​ർ​പ്പി​ക്കു​ക. പി​ഴ അ​ട​യ്ക്കേ​ണ്ട​വ​ർ 1000 രൂ​പ അ​ധി​ക​ഫീ​സ് ന​ൽ​കു​ക. പേ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യാ​ൽ ആ​ധാ​റി​ലു​ള്ള പേ​രും മൊ​ബൈ​ൽ ന​ന്പ​റും ന​ൽ​കു​ക. തു​ട​ർ​ന്ന് “ലി​ങ്ക് ആ​ധാ​ർ’ ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്ത് മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ൽ​കി വേ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ പാ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​പ്പെ​ടും.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment