മോഷണ പദ്ധതി തയാറാക്കി കറങ്ങി നടന്ന കള്ളനെ പൊക്കി; പോലീസ് വീട്ടിലെത്തിച്ചപ്പോൾ പാണ്ഡി ദാസ് കട്ടിലിനടിയിലേക്ക് ചൂണ്ടിക്കാട്ടി, പോലീസ് ഞെട്ടി!


തൃക്കൊടിത്താനം: മോ​ഷ​ണ മു​ത​ൽ ക​ട്ടി​ലി​നടി​യി​ൽ ഒ​ളി​പ്പി​ച്ചു അ​ടു​ത്ത മോ​ഷ​ണ​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി ക​റ​ങ്ങി ന​ട​ക്കവേ അ​ഴി​ക്കു​ള്ളി​ലാ​യി.

ച​ങ്ങ​നാ​ശേ​രി ദൈ​വം​പ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ദൈ​വം​പ​ടി കോ​ള​നി സ്വ​ദേ​ശി ദാ​സ് (പാ​ണ്ഡി മേ​സ്തി​രി ദാ​സ്-58)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദൈ​വം​പ​ടി​യി​ലു​ള്ള പ്ര​സാ​ദി​ന്‍റെ പ​ല​ച​ര​ക്കു​ക​ട​യി​ലാ​ണ് അ​ടി​ക്ക​ടി ര​ണ്ടു മോ​ഷ​ണം ന​ട​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ഈ ​ക​ട​യി​ൽ ആ​ദ്യ​മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​സാ​ദി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​രു​ന്നി​ല്ല.

വ്യാ​ഴാ​ഴ്ച രാ​ത്രി​യും ഇ​തേ​ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്നു. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് എ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്.

പ്ര​തി​യെ വ്യ​ക്ത​മാ​യി മ​ന​സി​ലാ​യ​തോ​ടെ പോ​ലീ​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ദാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന സാ​ധ​ന​ങ്ങ​ൾ വി​റ്റു കു​ട്ടു​ന്ന പ​ണം മ​ദ്യ​പാ​ന​ത്തി​ന് ഉപ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ദാ​സി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന മോ​ഷ​ണം മു​ത​ലു​ക​ൾ വി​ല്പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും അ​ടു​ത്ത മോ​ഷ​ണ​ത്തി​നു​ള്ള പ​ദ്ധ​തി​യും ഇ​യാ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു.

തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ.​അ​ജീ​ബ്, എ​സ്ഐ അ​ഖി​ൽ ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment