പൊ​തു​ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ക്കും വ​രെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ മാ​റ്റി വ​യ്ക്ക​ണമെന്ന് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കോ​ഴി​ക്കോ​ട്: ലോ​ക് ഡൗ​ൺ പി​ൻ​വ​ലി​യ്ക്കു​ന്ന​തി​ന് മു​മ്പ് ഹ​യ​ർ സെ​ക്ക​ൻഡറി മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ മാ​ത്രം ആ​രം​ഭി​ക്കാ​നു​ള്ള ക്യു​ഐ​പി​ ക​മ്മി​റ്റി തീ​രു​മാ​നം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

ഹ​യ​ർ സെ​ക്ക​ൻഡറി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ പ്രാ​തി​നി​ധ്യ​മി​ല്ലാ​തെ ഹ​യ​ർ സെ​ക്ക​ൻഡറി മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളെ​പ്പ​റ്റി ക്യു​ഐ​പി ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

മൂ​ല്യ നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ 400 – ൽ ​അ​ധി​കം അ​ധ്യാ​പ​ക​രെ കു​ത്തി​നി​റ​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​വാ​തെ മൂ​ല്യ​നി​ർ​ണ്ണ​യ ക്യാ​മ്പു​ക​ൾ ന​ട​ത്തു​ന്ന​ത് ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും.

അ​തി​നാ​ൽ നി​ല​വി​ൽ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മു​ള്ള ക്യാ​മ്പു​ക​ൾ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ വ​ർധി​പ്പി​ക്കു​ക​യും ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ച ശേ​ഷം ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കു​ക​യു​മാ​ണ് ഉ​ചി​ത​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ആ​ർ.​അ​രു​ൺ കു​മാ​റും , സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​നി​ൽ. എം. ​ജോ​ർ​ജ്ജ് , ഡോ.​ജോ​ഷി ആ​ൻ​റ​ണി, അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​രും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment