എട്ടു ദിവസം, മാസങ്ങള്‍ നീണ്ട തയാറെടുപ്പുകള്‍! ഈ ​പാ​റ​യ്ക്കു​ള്ളി​ൽ ഒ​രു മ​നു​ഷ്യ​ൻ ജീ​വ​നോ​ടെ ക​ഴി​യു​ന്നു

Cave_life01
ബോ​ധി വൃ​ക്ഷ​ച്ചു​വ​ട്ടി​ൽ ധ്യാ​നം അ​നു​ഷ്ഠി​ച്ച​പ്പോ​ഴാ​യി​രു​ന്നു ശ്രീ ​ബു​ദ്ധ​നു ബോ​ധോ​ദ​യം ഉ​ണ്ടാ​യ​തെ​ന്നാ​ണ് ച​രി​ത്രം. എ​ന്നാ​ൽ ഇ​ഹ​ലോ​ക​വാ​സ​ത്തി​ന്‍റെ പോ​രു​ൾ അ​റി​യാ​ൻ ഇ​വി​ടെ​യൊ​രാ​ൾ വ​ലി​യ പാ​റ​യ്ക്കു​ള​ളി​ലാ​ണ് ധ്യാ​നം അ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബ്ര​ഹം പോ​യി​ൻ​ചി​വ​ൽ എ​ന്ന ഫ്ര​ഞ്ചു സ്വ​ദേ​ശി​യാ​ണ് പാ​രി​സി​ലെ പ​ലൈ​സ് ഡി ​ടോ​ക്കി​യോ ഗാ​ല​റി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പാ​റ​യ്ക്കു​ള​ളി​ൽ ക​ഠോ​ര ത​പ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ നെ​ടു​കെ പി​ള​ർ​ന്ന ശേ​ഷം ഉ​ൾ​വ​ശം തു​ര​ന്നു ഒ​രാ​ൾ​ക്കു ഇ​രി​ക്കാ​വു​ന്ന രീ​തി​യി​ൽ സ​ജ്ജീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ടു ദി​വ​സം പാ​റ​യ​ക്കു​ള്ളി​ൽ ക​ഴി​യാ​നാ​ണ് അ​ബ്ര​ഹാ​മി​ന്‍റെ പ​ദ്ധ​തി. ഇ​തി​നാ​യി മാ​സ​ങ്ങ​ൾ നീ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ ഈ 45 ​കാ​ര​ൻ ന​ട​ത്തി​യി​രു​ന്നു. ഉ​ണ​ങ്ങി​യ മാം​സം അ​ട​ക്ക​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും എ​ട്ടു ദി​വ​സ​ത്തേ​ക്കാ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​വും പാ​റ​യ്ക്കു​ള്ളി​ൽ ക​രു​തി​യി​ട്ടു​ണ്ട്.

പാ​റ തു​ര​ന്നു നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന ചെ​റി​യ വെ​ന്‍റി​ലേ​ഷ​നി​ലൂ​ടെ​യാ​കും ആ​ബ്രാ​ഹാ​മി​നു പ്രാ​ണ​വാ​യു ല​ഭി​ക്കു​ക. കൂ​ടാ​തെ ഇ​യാ​ളു​ടെ ശാ​രീ​രി​കാ​വ​സ്ഥ​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ചെ​റി​യ കാ​മ​റ​ക​ൾ പാ​റ​യ്ക്കു​ള​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ധ്യാ​ന​ത്തി​നി​ട​യി​ൽ സ​ന്യാ​സി​ക്ക് എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ൽ ചി​ക​ത്സി​ക്കാ​ൻ മെ​ഡി​ക്ക​ൽ സം​ഘ​വും സ്ഥ​ല​ത്തു ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ഇ​താ​ദ്യ​മാ​യ​ല്ല വേ​റി​ട്ട പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ അ​ബ്ര​ഹാം ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ശ​വ​ക്ക​ല്ല​റ​യ്ക്കു​ള​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം കി​ട​ന്നും ഇ​യാ​ൾ ആ​ളു​ക​ളെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 22ന് ​ആ​രം​ഭി​ച്ച ആ​ബ്രാ​ഹി​മി​ന്‍റെ ത​പ​സ് മാ​ർ​ച്ച് ഒ​ന്നി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​ഹ​ലോ​ക​ത്തി​ന്‍റെ പൊ​രു​ൾ തി​രി​ച്ച​റി​ഞ്ഞ് അ​ബ്ര​ഹാം വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി പാ​റ​യ്ക്കു​ള്ളി​ൽ നി​ന്നു പു​റ​ത്തു​വ​രു​ന്ന​തു കാ​ണാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ലോ​കം.

Related posts