കുറിച്ചിയിൽ അയ്യൻകാളി സ്മാരകത്തിന്‍റെ ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ; സമീപത്തെ സിസിടിവിയിൽ മൂന്ന്പേർ നടന്നു പോകുന്ന ദൃശ്യം കിട്ടിയതായി പോലീസ്

കോ​ട്ട​യം: കു​റി​ച്ചി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ അ​യ്യ​ൻ​കാ​ളി സ്മാ​ര​ക​ത്തി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ്മാ​ര​ക​ത്തി​ന് സ​മീ​പം രാ​ത്രി​യി​ൽ ചെ​റു സം​ഘ​ങ്ങ​ളാ​യി പു​തു​വ​ത്സ​രാ​ഘോ​ഷ​മു​ണ്ടാ​യി​രു​ന്നു. ആ​രാ​ണ് അ​ക്ര​മത്തി​നു പി​ന്ന​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

സ​മീ​പ​ത്തെ ബാ​ങ്ക്, ക​ള്ളു​ഷാ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു. കു​റി​ച്ചി കേ​ള​ൻ ക​വ​ല​യ്ക്കു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന അ​യ്യ​ൻ​കാ​ളി സ്മാ​ര​ക​മാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ടെ​ത്തി.

എ​ന്നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​വ​രാ​ണോ സ്മാ​ര​കം ത​ക​ർ​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല. ബാ​ങ്കി​ലെ സി​സി​ടി​വി കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts