പാർട്ടിക്കാരനെന്നു പറഞ്ഞിട്ടും ചവിട്ടി കൂട്ടി; നവകേരള സദസിൽ മർദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു

കൊ​ച്ചി : ന​വ​കേ​ര​ള സ​ദ​സി​ൽ മ​ർ​ദന​മേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പാ​ർ​ട്ടി വി​ട്ടു. എ​റ​ണാ​കു​ളം ത​മ്മ​നം ഈ​സ്റ്റ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം റ​യി​സാ​ണ് പാ​ർ​ട്ടി വി​ട്ട​ത്.

ഇ​ന്ന​ലെ കൊ​ച്ചി മ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​നി​ടെ​യാ​ണ് റ​യി​സി​ന് മ​ർ​ദന​മേ​റ്റ​ത്. വേ​ദി​യി​ൽ പ്ര​തി​ഷേ​ധി​ച്ച ഡ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക​രി​കി​ൽ ഇ​രു​ന്ന​തി​നാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് റ​യിസ് പ​റ​യു​ന്നു.

ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി എ​ത്തി​യ​താ​യി​രു​ന്നു റ​യി​സ്. ഫോ​ൺ വ​ന്ന​തി​നാ​ൽ വേ​ദി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന സ​മ​യം അ​ഞ്ചു പേ​രെ​ത്തി റ​യി​സി​ന്‍റെ ഫോ​ൺ വാ​ങ്ങി പ​രി​ശോ​ധി​ച്ചു.

ഫോ​ൺ തി​രി​കെ കി​ട്ടി പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ അ​ൻ​പ​തോ​ളം പ്ര​വ​ർ​ത്ത​ക​രെ​ത്തി റ​യി​സി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ​ന്ന് പ​റ​ഞ്ഞി​ട്ടും വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു ഇ​നി താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പാ​ർ​ട്ടി വി​ടു​ക​യാ​ണെ​ന്നും റ​യിസ് വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​നു ഇ​ര​യാ​കേ​ണ്ടി വ​ന്ന​ത് മാ​ന​സി​ക​മാ​യി ത​ന്നെ ത​ള​ർ​ത്തി​യെ​ന്നും റ​യി​സ് പ​റ​ഞ്ഞു.

Related posts

Leave a Comment