കൊ​ഴു​ങ്ങാ​ലൂ​ർ​ചി​റ റോ​ഡി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​വും സാ​മൂ​ഹികവി​രു​ദ്ധ ശ​ല്യ​വും; രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു

നെ​ടും​കു​ന്നം: കൊ​ഴു​ങ്ങാ​ലൂ​ർ​ചി​റ റോ​ഡി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​വും സാ​മൂ​ഹികവി​രു​ദ്ധ ശ​ല്യ​വും പ​തി​വാ​കു​ന്ന​താ​യി പ​രാ​തി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി എ​ത്തു​ന്ന സം​ഘ​ങ്ങ​ൾ റോ​ഡ​രി​കി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​ത്തി​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന​യും ക​ഞ്ചാ​വ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ട​വും ന​ട​ക്കു​ന്ന​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. മ​ദ്യ​പി​ച്ച ശേ​ഷം ചി​ല്ലു​കു​പ്പി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്ത് റോ​ഡി​ൽ ഇ​ടു​ന്ന​തും പ​തി​വാ​ണ്.

വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts