പൊറോട്ട പ്രേമികളെ ഇതിലേ…ഇതിലേ… ബാഹുബലി പൊറോട്ട; രണ്ടെണ്ണം കഴിച്ചാൽ ഒരുലക്ഷം രൂപയ്‌ക്കൊപ്പം ജീവിതാവസാനം വരെ ഫ്രീ പൊറോട്ട

ജയ്‌പൂർ: പോ​റോ​ട്ട പ്രേ​മി​ക​ൾ ന​ന്നേ കു​റ​വാ​ണ്. മി​ക്ക​വ​രും ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ഭ​ക്ഷ​ണ​മാ​ണ് പൊ​റോ​ട്ട. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പൊ​റോ​ട്ട കൊ​തി​യ​ൻ​മാ​ർ​ക്കാ​യി പൊ​റോ​ട്ട തീ​റ്റ​മ​ത്സ​രം ത​ന്നെ ന​ട​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു പൊ​റോ​ട്ട തീ​റ്റ​മ​ത്സ​ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ജ​യ്പൂ​ർ പ​റാ​ത്ത ജം​ഗ്ഷ​ൻ എ​ന്ന ക​ട​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​യ്പൂ​രി​ലെ ന്യൂ ​സം​ഗ​നേ​ർ റോ​ഡി​ലാ​ണ് ഈ ​പൊ​റോ​ട്ട​ക​ട.

ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 32 ഇ​ഞ്ച് വ​രു​ന്ന ര​ണ്ട് പൊ​റോ​ട്ട തി​ന്നു​തീ​ർ​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​വും അ​വ​ർ പ്ര​ഖ്യാ​പി​ച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനം. ബാ​ഹു​ബ​ലി എ​ന്നാ​ണ് പൊ​റോ​ട്ട​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്നു​ത​രം ച​മ്മ​ന്തി, റെ​യ്ത്ത, പ​ച്ച​ക്ക​റി, അ​ച്ചാ​ർ എ​ന്നി​വ​യും ഈ ​പൊ​റോ​ട്ട​യ്ക്കൊ​പ്പം ല​ഭി​ക്കും. മ​ത്സ​രം ജ​യി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ത്തോ​ടൊ​പ്പം ഈ ​ക​ട​യി​ൽ നി​ന്നും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സൗ​ജ​ന്യ​മാ​യി പൊ​റോ​ട്ട ക​ഴി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.

ഹോ​ട്ട​ലു​കാ​രു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച് പ​ല​രും എ​ത്തി​യെ​ങ്കി​ലും ആ​രും മു​ഴു​വ​ൻ പൊ​റോ​ട്ട​യും ക​ഴി​ച്ചു തീ​ർ​ന്നി​ല്ല. എ​ല്ലാ​വ​രും തോ​റ്റു​പി​ൻ​മാ​റി. ചി​ല​രാ​ക​ട്ടെ പൊ​റോ​ട്ട​യു​ടെ വ​ലി​പ്പം ക​ണ്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ലും ആ​കാ​തെ പേ​ടി​ച്ചു പോ​യ​വ​രു​മു​ണ്ട്.

Related posts

Leave a Comment