പലസ്തീനികളെ പുറത്താക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി യുഎൻ സഹായ സംഘടന

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ​​​യി​​​ലെ പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യെ ഈ​​​ജി​​​പ്തി​​​ലേ​​​ക്കു നി​​​ഷ്കാ​​​സ​​​നം ചെ​​​യ്യാ​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പ​​​ല​​​സ്തീ​​​ൻ സ​​​ഹാ​​​യ ഏ​​​ജ​​​ൻ​​​സി (യു​​​എ​​​ൻ​​​ആ​​​ർ​​​ഡ​​​ബ്ല്യു​​​എ) മേ​​​ധാ​​​വി ഫി​​​ലി​​​പ്പെ ലാ​​​സ​​​റീ​​​നി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ടൈം​​​സ് പ​​​ത്ര​​​ത്തി​​​ലെ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണു ലാ​​​സ​​​റീ​​​നി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.

ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സ​​​ർ​​​വ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത ഈ​​​ജി​​​പ്ത് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന റാ​​​ഫാ​​​യി​​​ലാ​​​ണു ത​​​ന്പ​​​ടി​​​ക്കു​​​ന്ന​​​ത്. പ​​​ല​​​സ്തീ​​​നി​​​ക​​​ളെ ഈ​​​ജി​​​പ്തി​​​ലേ​​​ക്കു മാ​​​റ്റാ​​​നാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ നീ​​​ക്കം.

വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന വ്യാ​​​പ​​​ക​​​മാ​​​യി നാ​​​ശം വി​​​ത​​​ച്ച​​​ത് ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സി​​​ലു​​​ള്ള​​​വ​​​രെ ഈ​​​ജി​​​പ്ഷ്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ക​​​യാ​​​ണ്.

ഈ ​​​രീ​​​തി തു​​​ട​​​ർ​​​ന്നാ​​​ൽ ര​​​ണ്ടാം ന​​​ഖ്ബ സം​​​ഭ​​​വി​​​ക്കു​​​ക​​​യും ഗാ​​​സ പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ നാ​​​ട​​​ല്ലാ​​​താ​​​യി മാ​​​റു​​​ക​​​യും ചെ​​​യ്യും. 1948ലെ ​​​യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​പ്ര​​​വാ​​​ഹ​​​ത്തെ​​​യാ​​​ണ് ന​​​ഖ്ബ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment