പട്ടിയുണ്ട് സൂക്ഷിക്കുക;  നാട്ടകം-പാറേച്ചാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളൽ;  വേസ്റ്റ് കഴിക്കാനെത്തുന്ന നായ്ക്കളെക്കൊണ്ടു പൊറുതിമുട്ടി നാട്ടുകാരും ഇരുചക്രവാനക്കാരും

കോ​ട്ട​യം: നാ​ട്ട​കം-​പാ​റേ​ച്ചാ​ൽ ബൈ​പാ​സി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണെ​ങ്കി​ൽ നാ​യ കു​റു​കെ ചാ​ടു​ക​യോ പി​ൻ​തു​ട​രു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ൽ​ന​ട​ക്കാ​രും ഇ​തു​വ​ഴി പേ​ടി​ച്ചാ​ണ് പോ​കു​ന്ന​ത്.
പു​ളി​നാ​ക്ക​ൽ, പാ​റേ​ച്ചാ​ൽ ഭാ​ഗ​ത്താ​ണ് നാ​യ ശ​ല്യം വ​ർ​ധി​ച്ച​ത്. തെ​രു​വ് നാ​യ്ക്ക​ളും വ​ള​ർ​ത്തു നാ​യ്ക്ക​ളും ചേ​ർ​ന്നാ​ണ് വ​ഴി​യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നാ​യ വ​ട്ടം ചാ​ടി ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വീ​ണു. ഭാ​ഗ്യ​ത്തി​ന് പ​രി​ക്കൊ​ന്നും ഏ​റ്റി​ല്ല.

നാ​യ കു​റു​കെ ചാ​ടി​യാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​റി​ച്ചു വീ​ണ് ത​ല​യി​ടി​ച്ചു പ​രി​ക്കേ​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​വി​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നാ​യ്ക്ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്ക് ഓ​ടു​ന്ന​തും വ​ട്ടം ചാ​ടു​ന്ന​തു​മൊ​ക്കെ ഇ​വി​ടെ നി​ത്യ സം​ഭ​വ​മാ​ണ്.

ഭ​ക്ഷ​ണ മാ​ലി​ന്യം റോ​ഡ് സൈ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് നാ​യ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​ർ വീ​ട്ടി​ലെ ഭ​ക്ഷ​ണ മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നി​റ​ച്ച് വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് എ​റി​യു​ന്നു​ണ്ട്. ഇ​ങ്ങ​നെ വ​ഴി​യ​രി​കി​ൽ വീ​ഴു​ന്ന ഭ​ക്ഷ​ണ മാ​ലി​ന്യം തി​ന്നാ​ൻ കൂ​ട്ട​ത്തോ​ടെ നാ​യ്ക്ക​ൾ എ​ത്തു​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ശ്നം.

Related posts