സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ഷ്ട​മാ​കു​മോ​യെ​ന്ന ഭ​യ​ത്താ​ല്‍ മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ദ​മ്പ​തി​മാ​ര്‍ ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

അ​ഞ്ചു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ദ​മ്പ​തി​ക​ള്‍. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

കു​ട്ടി​ക​ളു​ടെ എ​ണ്ണം മു​ന്ന് ആ​കു​ന്ന​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് ദ​മ്പ​തി​ക​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ജ​വ​ര്‍​ലാ​ല്‍ മേ​ഘ്വാ​ള്‍ ആ​ണ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്.

ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ണ്‍​കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ദ​മ്പ​തി​ക​ള്‍​ക്ക് നി​ല​വി​ല്‍ ത​ന്നെ ര​ണ്ടു കു​ട്ടി​ക​ള്‍ ഉ​ണ്ട്. മൂ​ന്നാ​മ​തൊ​രു കു​ട്ടി കൂ​ടി ജ​നി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് ഇ​തി​ന് പ്രേ​രി​പ്പി​ച്ച​ത്.

ര​ണ്ടു കു​ട്ടി​ക​ള്‍ ന​യ​മാ​ണ് രാ​ജ​സ്ഥാ​നി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്. ത​നി​ക്ക് മൂ​ന്ന് കു​ട്ടി​ക​ള്‍ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് 36കാ​ര​നെ കൊ​ണ്ട് ക്രൂ​ര​കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ സ്ഥി​രം ജോ​ലി പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് ജ​വ​ര്‍​ലാ​ല്‍. അ​തി​നി​ടെ​യാ​ണ് മൂ​ന്നാ​മ​തൊ​രു കു​ട്ടി ദ​മ്പ​തി​ക​ള്‍​ക്ക് ജ​നി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ലെ ര​ണ്ട് കു​ട്ടി​ക​ള്‍ ന​യം അ​നു​സ​രി​ച്ച് മൂ​ന്നാ​മ​തൊ​രു കു​ട്ടി ജ​നി​ച്ചാ​ല്‍ നി​ര്‍​ബ​ന്ധ​മാ​യി ഗ​വ​ണ്‍​മെ​ന്റ് സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്ക​ണം എ​ന്നാ​ണ് നി​യ​മം.

കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment