ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ‘ആം​ബു​ല​ൻ​സ് ഔ​ട്ട്;  ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​ൻ’

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ ആം​ബു​ല​ൻ​സ് പാ​ർ​ക്കിം​ഗ് പോ​ലും കൈ​യേ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ. ദി​നം​പ്ര​തി ആ​യി​ര​ത്തി​ല​ധി​കം പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​ര്യ​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ റോ​ഡ​രി​കി​ൽ ആം​ബു​ല​ൻ​സ് പാ​ർ​ക്കി​നാ​യി ബോ​ർ​ഡ് ഉ​യ​ർ​ത്തി​യ സ്ഥ​ല​ത്താ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നൂ​റി​ല​ധി​കം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ വ​രി​യാ​യി പാ​ർ​ക്കിം​ഗ് ചെ​യ്യു​ന്ന​ത്.

ഡോ​ക്ട​റെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രും അ​വ​രു​ടെ സ​ഹാ​യ​ത്തി​ന് എ​ത്തു​ന്ന​വ​രും രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​രും വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രു​കി​ലാ​ണ് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം രാ​വി​ലെ ഇ​തു​വ​ഴി​യു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.Related posts

Leave a Comment