പോസ്റ്ററില്‍ ഫോട്ടോ വന്നത് അറിഞ്ഞിരുന്നോ? പ്രചാരണപോസ്റ്ററിൽ വ​യോ​ധി​ക​യാ​യ പാ​റു​വി​നെ മോ​ഡ​ലാക്കിയതു വിവാദത്തിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊച്ചി: ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​പോ​സ്റ്റ​റി​ൽ ക​ള​മ​ശേ​രി കു​സാ​റ്റി​നു സ​മീ​പം ഒ​റ്റ​മു​റി​യി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യാ​യ പാ​റു​വി​നെ മോ​ഡ​ലാ​ക്കി​യ​തിനെച്ചൊല്ലി വി​വാ​ദ​ം.

റേ​ഷ​ൻ കാ​ർ​ഡും കി​റ്റു​മാ​യി ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പാ​റു​വി​ന്‍റെ ചി​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് പോ​സ്റ്റ​റി​ലു​ള്ള​ത്.

എ​ന്നാ​ൽ ത​നിക്ക് അർഹമായ റേഷനരി കിട്ടുന്നില്ലെന്നും പി​ങ്ക് റേ​ഷ​ൻ​കാ​ർ​ഡ് മാ​റ്റി മ​ഞ്ഞ കാ​ർ​ഡാ​ക്കാ​ൻ ആ​രും സ​ഹാ​യി​ച്ചി​ല്ലെ​ന്നും പ​രി​ഭ​വം പ​റ​യു​ന്ന പാ​റു​വി​ന്‍റെ വീ​ഡി​യോ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചി​ത്രീ​ക​രി​ച്ചു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യി.

ഈ ​വീ​ഡി​യോ ഹൈ​ബി ഈ​ഡ​ൻ എം​പി ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റും ചെ​യ്തു.

പി​ങ്ക് കാ​ർ​ഡി​നു നാ​ലു കി​ലോ അ​രി​യാ​ണ് കി​ട്ടു​ന്ന​തെ​ന്നും അ​ത് പോ​രെ​ന്നും യു​ഡി​എ​ഫി​ന്‍റെ വീ​ഡി​യോ​യി​ൽ പാ​റു മു​ത്ത​ശ്ശി പ​റ​യു​ന്നു.

പൈ​പ്പ്‌​ലൈ​ൻ റോ​ഡി​ലെ പാ​റു​വി​ന്‍റെ ഒ​റ്റ​മു​റി വീ​ട് നേ​ര​ത്തേ ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള​താ​യി​രു​ന്നു.

ഇ​തു ക​ത്തി​പ്പോ​യ​പ്പോ​ൾ കു​സാ​റ്റി​ലെ ബി‌‌​ടെ​ക് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​തു​ക്കി ന​ൽ​കി​യ​തെ​ന്നും പാ​റു പ​റ​യു​ന്നു.

പാ​റു​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് റേ​ഷ​ൻ കാ​ർ​ഡു​മാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​പ്പി​ച്ച​തെ​ന്നാ​ണു യു​ഡി​എ​ഫ് ആ​ക്ഷേ​പം.

അ​തേ​സ​മ​യം അ​മ്മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം നി​ധേ​ഷി​ച്ചു പാ​റു​വി​ന്‍റെ മ​ക​ൾ സ്വ​ന്ത​മാ​യി വീ​ഡി​യോ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​തി​നെ​തി​രേ പാ​റു​വി​ന്‍റെ മ​ക​ളു​ടെ മ​ക​നും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗി​രീ​ഷ് ബാ​ബു രം​ഗ​ത്തെ​ത്തി.

ത​ന്‍റെ മു​ത്ത​ശ്ശി​യു​ടെ പി​ങ്ക് കാ​ർ​ഡ് മാ​റ്റി മ​ഞ്ഞ കാ​ർ​ഡാ​ക്ക​ണ​മെ​ന്ന പ​രാ​തി അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു.

Related posts

Leave a Comment