പാ​ർ​വ​തി ബോ​ളി​വു​ഡി​ലേ​ക്ക്

PArvathi

മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡു​വ​രെ സ്വ​ന്ത​മാ​ക്കി മ​ല​യാ​ള​ത്തി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന പാ​ർ​വ​തി ബോ​ളി​വു​ഡി​ലേ​ക്ക്. മ​ല​യാ​ള​ത്തി​ന് പു​റ​മേ മ​റ്റു തെ​ന്നി​ന്ത്യ​ൻ ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലും തി​ള​ങ്ങി​യി​ട്ടു​ള്ള താ​ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം അ​ഭി​ന​യ രാ​ജാ​വ് ഇ​മ്രാ​ൻ ഖാ​നോ​ടൊ​പ്പ​മാ​ണ്. ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലും ശ്ര​ദ്ധേയനാ​യ ഇ​മ്രാ​നൊ​പ്പ​മു​ള്ള പാ​ർ​വ​തി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ന് പേ​രി​ട്ടി​ട്ടി​ല്ല.
ത​നൂ​ജ ച​ന്ദ്ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം റൊ​മാ​ന്‍റി​ക് കോ​മ​ഡി റോ​ഡ് മൂ​വി​യാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ബി​ക്കാ​നീ​റി​ൽ ആ​രം​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ പാ​ർ​വ്വ​തി ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്യും. അ​പ​രി​ചി​ത​രാ​യ ര​ണ്ടു പേ​ർ യാ​ത്ര​യ്ക്കി​ടെ ക​ണ്ടു മു​ട്ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തു​മാ​ണ് ക​ഥ.നാ​യി​കാ പ്രാ​ധാ​ന്യം ഏ​റെ​യു​ള്ള ചി​ത്ര​ത്തി​ലെ അ​ഭി​ന​യ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ർ​വ​തി ഈ ​ചി​ത്ര​ത്തി​ന് സ​മ്മ​തം മൂ​ളി​യ​ത്. ബോ​ളി​വു​ഡും ഏ​റെ പ്ര​തീ​ക്ഷയോ​ടെ നോ​ക്കു​ന്ന ചി​ത്രം പാ​ർ​വ​തി​യു​ടെ ക​രി​യ​റി​ലെ വ​ലി​യ വ​ഴി​ത്തി​രി​വാ​യി​രി​ക്കു​മെ​ന്നാ​ണു സ​ച​ന.

Related posts