ഇതാണ് ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം! പോപ്‌കോണ്‍ കൊറിച്ചുകൊണ്ട് ഞാനിതെല്ലാം കണ്ടിരിക്കുകയാണ്; അവസാനിക്കാത്ത സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വതിയുടെ പ്രതികരണം

തനിക്കെതിരെ ഇപ്പോഴും ശക്തമായി തുടര്‍ന്നു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. എല്ലാവരും തനിനിറം കാണിക്കുന്നു എന്നാണ് പാര്‍വതിയുടെ ട്വീറ്റ്. ജീവിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും മഹത്തായ സമയമാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. പോപ്‌കോണ്‍ കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നും പാര്‍വതി പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.

മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതോടെയാണ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. സോഷ്യല്‍മീഡിയകളിലൂടെ തനിക്കെതിരെ അരങ്ങേറിയ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പാര്‍വതി സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷവും പാര്‍വതി നായികയായെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയ്ക്ക് നേരെയും ചിത്രത്തിലെ ഗാനത്തിന് നേരെയും ഡിസ്‌ലൈക്ക് കാമ്പയിന്‍ പോലുള്ള ആക്രമണങ്ങളുണ്ടായി. ഇതെല്ലാം നടന്നുകൊണ്ടിരിക്കെയാണ് താന്‍ ഇതെല്ലാം തികഞ്ഞ ലാഘവത്തോടെ കണ്ടാസ്വദിക്കുകയാണെന്ന് വ്യക്തമാക്കി പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്.

Related posts