ചോർച്ചയ്ക്ക് പിന്നാലെ ഡോറും പണികൊടുത്തു; വ​ന്ദേ​ഭാ​ര​ത് ടോ​യ്‌​ല​റ്റി​ൽ യാ​ത്ര​ക്കാ​രി കു​ടു​ങ്ങി; ഡോർ തുറക്കാൻ പറ്റിയില്ല; ഒടുവിൽ സംഭവിച്ചത്…  

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോഡേക്ക് പോ​യ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ലെ ടോ​യ്‌​ല​റ്റി​ൽ യാ​ത്ര​ക്കാ​രി കു​ടു​ങ്ങി. തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക​യാ​ണ് ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30നോ​ട​ടു​ത്താ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തി​രി​ച്ച ട്രെ​യി​നി​ലെ സി 9 ​ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു ഇ​വ​ർ.

ട്രെ​യി​ൻ ശാ​സ്താം​കോ​ട്ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ ബ​ഹ​ളം കേ​ട്ട​ത്. ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ പു​റ​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ സ​ഹ​യാ​ത്രി​ക​ർ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

10 മി​നി​റ്റോ​ളം ഇ​വ​ർ ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. ചി​ല​ർ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ വി​ളി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തി​നി​ട​യ്ക്കുത​ന്നെ എ​ങ്ങ​നെ​യോ പ​ണി​പ്പെ​ട്ട് ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ നി​ന്ന് ഇ​വ​ർ പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

ടോ​യ്‌​ല​റ്റ് തു​റ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ഇ​ല്ലാ​തി​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രി ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ കു​ടു​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. വ​ന്ദേ ഭാ​ര​തി​ലെ പ​ല ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ചി​ത​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment