അടഞ്ഞ് കിടന്നപ്പോഴും തുറന്നിരുന്നപ്പോഴും മാറ്റമൊന്നുമില്ല; സം​സ്ഥാ​ന​ത്ത് മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. ബാ​റു​ക​ൾ അ​ട​ച്ചി​ട്ട​പ്പോ​ഴും നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന 2015-16 വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന​ത്ത് 220. 58 ല​ക്ഷം കെ​യ്സ് മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. 2018-19 കാ​ല​യ​ള​വി​ൽ 214.44 ല​ക്ഷം കെ​യ്സ് മ​ദ്യം വി​റ്റു പോ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​നു​ള്ള യൂ​ണി​റ്റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​സി​നോ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment