സ്വന്തമായി പ്രാര്‍ഥനാലയം! മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ ദേഹോപദ്രവം ഏല്‍പിക്കുകയും പീഡിപ്പിക്കാനും ശ്രമിച്ചു; പാസ്റ്റര്‍ അനില്‍കുമാര്‍ കുടുങ്ങി; സംഭവം കോട്ടയത്ത്‌

RAPEകോ​​ട്ട​​യം: മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യ​​മു​​ള്ള സ്ത്രീ​​യെ മ​​ർ​​ദി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പാ​​സ്റ്റ​​റെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മ​​ണ​​ർ​​കാ​​ട് ക​​ണി​​യാം​​കു​​ന്ന് ഭാ​​ഗ​​ത്ത് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന കൊ​​ല്ലം കൊ​​ട്ടാ​​ര​​ക്ക​​ര ക​​രീ​​പ്ര പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ അ​​നി​​ൽ​​കു​​മാ​​ർ (52)നെ​​യാ​​ണ് മ​​ണ​​ർ​​കാ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: കോ​​ട്ട​​യം കേ​​ന്ദ്രീ​​ക​​രി​​ച്ചു സ്വ​​ന്ത​​മാ​​യി പ്രാ​​ർ​​ഥ​​നാ​​ല​​യം ന​​ട​​ത്തു​​ന്ന​​യാ​​ളാ​​ണ് അ​​നി​​ൽ​​കു​​മാ​​ർ. മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യ​​മു​​ള്ള സ്ത്രീ​​യും അ​​മ്മ​​യും അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ പ്രാ​​ർ​​ഥ​​നാ​​ല​​യ​​ത്തി​​ൽ എ​​ത്തി. മ​​ക​​ളു​​ടെ മാ​​ന​​സി​​കാ​​സ്വാ​​സ്ഥ്യം പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ മാ​​റ്റി​​ത്ത​​രാ​​മെ​​ന്ന് അ​​നി​​ൽ​​കു​​മാ​​ർ ഇ​​വ​​രെ പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ച്ചു.

തു​​ട​​ർ​​ന്ന് അ​​നി​​ൽ​​കു​​മാ​​ർ മ​​ണ​​ർ​​കാ​​ട് ക​​ണി​​യാം​​കു​​ന്നി​​ലെ വാ​​ട​​ക​​വീ​​ട്ടി​​ൽ ഭാ​​ര്യ​​യ്ക്കും മ​​ക്ക​​ളോ​​ടു​​മൊ​​പ്പം മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യ​​മു​​ള്ള സ്ത്രീ​​യെ​​യും അ​​മ്മ​​യെ​​യും താ​​മ​​സി​​പ്പി​​ച്ചു. പി​​ന്നീ​​ട് പ്രാ​​ർ​​ഥ​​ന​​യും ആ​​രം​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ 23നു ​​രാ​​ത്രി​​യി​​ൽ സ്ത്രീ​​ക്കു മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യം മൂ​​ർ​​ച്ഛി​​ക്കു​​ക​​യും പ​​ര​​സ്പ​​ര​​വി​​രു​​ദ്ധ​​മാ​​യി കാ​​ര്യ​​ങ്ങ​​ൾ സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് അ​​നി​​ൽ​​കു​​മാ​​ർ സ്ത്രീ​​യെ ചൂ​​ര​​ൽ കൊ​​ണ്ട് ദേ​​ഹോ​​പ​​ദ്ര​​വം ഏ​​ൽ​​പി​​ക്കു​​ക​​യും മാ​​ന​​ഹാ​​നി വ​​രു​​ത്തു​​വാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്തു.

സ്ത്രീ​​യു​​ടെ ക​​ര​​ച്ചി​​ൽ കേ​​ട്ട് ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ മ​​ണ​​ർ​​കാ​​ട് പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ചു. പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി സ്ത്രീ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച അ​​നി​​ൽ കു​​മാ​​റി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​യാ​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Related posts