തോ​ക്ക്, വ്യാ​ജ ഐ​ഡി, യൂ​ണി​ഫോം..! യു​വാ​വി​നെ സൈ​ന്യ​ത്തി​ൽ “റി​ക്രൂ​ട്ട്’ ചെ​യ്ത് പ​ണം ത​ട്ടി

ല​ക്നോ: ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി ബ​റ്റാ​ലി​യ​നി​ൽ വ്യാ​ജ “റി​ക്രൂ​ട്ട്മെ​ന്‍റ്’ ന​ട​ത്തി യു​വാ​വി​നെ ക്യാ​ന്പി​ലെ​ത്തി​ച്ച് ശി​പാ​യി ജോ​ലി ചെ​യ്യി​പ്പി​ച്ച മു​ൻ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ.

16 ല​ക്ഷം രൂ​പ വാ​ങ്ങി മ​നോ​ജ് കു​മാ​ർ എ​ന്ന യു​വാ​വി​ന് വ്യാ​ജ സൈ​നി​ക ജോ​ലി ന​ൽ​കി​യ മീ​റ​റ്റ് സ്വ​ദേ​ശി രാ​ഹു​ൽ സിം​ഗ് എ​ന്ന​യാ​ളെ​യാ​ണ് മി​ലി​റ്റ​റി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ​ഞ്ചാ​ബി​ലെ പ​ത്താ​ൻ​കോ​ട്ട് 272 ട്രാ​ൻ​സി​റ്റ് ക്യാ​ന്പി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി​യു​ടെ 108 ബ​റ്റാ​ലി​യ​നി​ൽ നാ​ല് മാ​സം ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യാ​യ മ​നോ​ജ് കു​മാ​റി​ന് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.

സൈ​ന്യ​ത്തി​ലെ ശി​പാ​യി റാ​ങ്ക് ഉ​ദ്യാ​ഗ​സ്ഥ​നാ​യിരുന്ന സിം​ഗ്, ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പ​ണം വാ​ങ്ങി കു​മാ​റി​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സൈ​നി​ക ക്യാ​ന്പി​ൽ വ​ച്ച് പാ​ച​ക പ​രി​ശോ​ധ​ന ന​ട​ത്തി​യും വ്യാ​ജ ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ ന​ട​ത്തി​യും കു​മാ​റി​ന്‍റെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത ശേ​ഷ​മാ​ണ് പ​ണം ത​ട്ടി‌​യ​ത്.

യ​ഥാ​ർ​ഥ സൈ​നി​ക ജോ​ലി ല​ഭി​ച്ചെ​ന്ന് കു​മാ​റി​നെ ബോ​ധി​പ്പി​ക്കാ​നാ​യി വ്യാ​ജ ഐ​ഡി കാ​ർ​ഡും യൂ​ണി​ഫോ​മും ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് കു​മാ​റി​നെ ക്യാ​ന്പി​ൽ ത​ന്‍റെ സെ​ൻ​ട്രി(​സ​ഹാ​യി) ആ​യി സിം​ഗ് നി​യ​മി​ക്കു​ക​യും പാ​ച​കം, റൈ​ഫി​ൾ ഏ​ന്തി​യു​ള്ള പാ​റാ​വ് തു​ട​ങ്ങി​യ “ഡ്യൂ​ട്ടി​ക​ൾ’ ന​ൽ​കു​ക​യും ചെ​യ്തു. എ​ല്ലാ മാ​സ​വും 12,500 രൂ​പ ശ​ന്പ​ള​വും ന​ൽ​കി​യി​രു​ന്നു.

കു​മാ​റി​ന്‍റെ ഐ​ഡി​യി​ലും നി​യ​മ​ന രേ​ഖ​ക​ളി​ലും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച ക്യാ​ന്പി​ലെ മ​റ്റ് സൈ​നി​ക​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് മി​ലി​റ്റ​റി ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സിം​ഗ് 2022 ഒ​ക്ടോ​ബ​റി​ൽ സൈ​ന്യ​ത്തി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Related posts

Leave a Comment