പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന് ‘അ​ന്ന് ഹി​ന്ദി ന​ഹീം മാ​ലൂം, ഇ​ന്ന് ഹി​ന്ദി മാ​ലൂം’! ഇ​നി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഹി​ന്ദി​കേ​ട്ടാ​ല്‍ പ​ത​റി​ല്ല…

പ​യ്യ​ന്നൂ​ര്‍:​ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ട​യി​ല്‍ പ​ല​പ്പോ​ഴും വി​ല്ല​നാ​യി എ​ത്താ​റു​ള്ള​ത് ഭാ​ഷ​യാ​ണ്. നേ​വ​ല്‍ അ​ക്കാ​ദ​മി​യു​ടെ സാ​ന്നി​ധ്യ​വും ഉ​ത്ത​രേ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വു​മു​ള്ള പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് ഭാ​ഷാ​പ്ര​ശ്നം കീ​റാ​മു​ട്ടി​ത​ന്നെ​യാ​യി​രു​ന്നു.

അ​പൂ​ര്‍​വം ചി​ല​ര്‍​ക്ക് ഹി​ന്ദി വ​ശ​മു​ണ്ടെ​ങ്കി​ലും അ​വ​ര്‍ മ​റ്റു​ഡ്യൂ​ട്ടി​ക​ള്‍​ക്കാ​യി പോ​യി​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഹി​ന്ദി ന​ഹി മാ​ലൂം എ​ന്ന പ​റ​ച്ചി​ലും പി​ന്നെ കു​റ​ച്ച് ആം​ഗ്യ​ഭാ​ഷ​ക​ളു​മാ​ണ് ശ​ര​ണം.

എ​ന്നാ​ല്‍ ഇ​നി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഹി​ന്ദി​കേ​ട്ടാ​ല്‍ പ​ത​റി​ല്ല. ഹി​ന്ദി​പ​ഠി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നാ​യി ത്രി​വാ​ര ഹി​ന്ദി പ​രി​ശീ​ല​ന കോ​ഴ്സി​നാ​ണ് ഇ​ന്നു​മു​ത​ല്‍ തു​ട​ക്ക​മാ​യ​ത്.

പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍​ക്കാ​യി ഹി​ന്ദി പ​രി​ശീ​ല​ന കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ ജ​ന​മൈ​ത്രി ഹാ​ളി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ് നി​ര്‍​വ​ഹി​ച്ചു.​കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ട​യി​ല്‍ ഭാ​ഷാ​പ്ര​ശ്‌​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്നും അ​തു​പ​രി​ഹ​രി​ക്കാ​നു​ള്ള നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം പ്രി​ന്‍​സി​പ്പ​ൽ ഡോ.​എ.​സി.​ശ്രീ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ പി.​ബാ​ബു​മോ​ന്‍, എ​സ്‌​ഐ ശ​ര​ണ്യ,കോ​ർ​ഡി​നേ​റ്റ​ര്‍ ഡോ.​വി​ഷ്ണു, ഡോ.​പ്രീ​തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ഡോ.​സി​ന്ദു,ഡോ.​ശ്രീ​കാ​ന്ത് എ​ന്നി​വ​രും പ​യ്യ​ന്നൂ​രി​ലെ പോ​ലീ​സു​കാ​രും പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment