മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന  കുട്ടി​ക്കു പീ​ഡ​നം; കൗ​മാ​ര​ക്കാ​ര​നെ​തിരേ പോ​ക്‌​സോ കേ​സ്

പ​യ്യ​ന്നൂ​ര്‍: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ ഡി​ഗ്രി ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം കേ​സ്. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന 16 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യെ കൗ​മാ​ര​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്നു ബ​ന്ധു​ക്ക​ള്‍ കാ​ര​ണ​മ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു വി​ദ്യാ​ര്‍​ഥി​നി വി​വ​രം പ​റ​ഞ്ഞ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പോ​ലീ​സ് ഇ​ന്നു ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts