ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ ഇ​നി ഒ​ന്നും പ​റ​യി​ല്ല, ചെ​ന്നി​ത്ത​ല അ​ത്ര ശ​രി​യു​മ​ല്ല; തൂക്ക് മന്ത്രിസഭ വന്നാൽ പൂഞ്ഞാറിന്‍റെ ശക്തി  എന്താണെന്ന് അറിയിക്കുമെന്ന് പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ ഇ​നി വി​മ​ർ​ശ​നം ന​ട​ത്തി​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. യു​ഡി​എ​ഫി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ അ​രി​ശ​ത്തി​നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

പി​ന്നീ​ട് വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തോ​ന്നി. ഇ​നി അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കി​ല്ലെ​ന്നും ജോ​ർ​ജ് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.ത​ന്‍റെ യു​ഡി​എ​ഫി​ലേ​ക്കു​ള്ള മു​ന്ന​ണി പ്ര​വേ​ശ​നം ത​ട​ഞ്ഞ​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പ​ങ്കു​ണ്ട്.

ചെ​ന്നി​ത്ത​ല അ​ത്ര ശ​രി​യൊ​ന്നു​മ​ല്ലെ​ന്നും ജോ​ർ​ജ് വി​മ​ർ​ശ​നം ന​ട​ത്തി. സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ തൂ​ക്ക്സ​ഭ വ​രും. പൂ​ഞ്ഞാ​റി​ന്‍റെ ശ​ക്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മ്പോ​ൾ അ​റി​യാം. ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കും. അ​വ​ർ അ​ഞ്ചു സീ​റ്റ് നേ​ടു​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment