നടിയെ ആക്രമിച്ച കേസന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാര്‍! ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് ഗൂഢാലോചന തന്നെയാണ്; അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി സി ജോര്‍ജ് എംഎല്‍എ

തനിക്കെതിരെ എത്ര ആരോപണങ്ങളുണ്ടായാലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി സി ജോര്‍ജ് എംഎല്‍എ. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതു ഗൂഢാലോചന തന്നെയാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നു അതെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോര്‍ജ് പറഞ്ഞു. അറസ്റ്റിലായ നടന്‍ ദിലീപിനു ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നല്‍കുന്നില്ല എന്നു കോടതി പറയണം. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പോലീസുകാരാണ്. അവര്‍ നടന്‍ നാദിര്‍ഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിര്‍ഷാ നേരിട്ടു വന്നു പറഞ്ഞിരുന്നു. തനിക്കെതിരെ ഇതുവരെയും കേസൊന്നും ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

 

Related posts