ദുരന്തങ്ങൾ ഒഴിവാക്കാൻ പി.സി ജോർജിനെ പിടിച്ചുകെട്ടണം; വി​ദ​ഗ്ധ​നാ​യ മ​ന​ശാ​സ്ത്ര​ജ്ഞ​നെ കൊ​ണ്ട് ജോ​ർ​ജി​ന്‍റെ മ​നോ​നി​ല പ​രി​ശോ​ധി​ക്കാൻ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ ത​യാ​റാ​ക​ണമെന്ന്​ സ്റ്റീ​ഫ​ൻ ജോ​ർ​ജ്

ഇ​ടു​ക്കി: റ​ബ​ർ ക​ർ​ഷ​ക​രു​ടെ വോ​ട്ടു വാ​ങ്ങി ജ​യി​ച്ച ശേ​ഷം അ​വ​രെ നി​യ​മ​സ​ഭ​യി​ൽ അ​പ​മാ​നി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്ത പി.​സി. ജോ​ർ​ജി​ന്‍റെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്. പി.​സി ജോ​ർ​ജി​നെ വി​ദ​ഗ്ധ​നാ​യ മ​ന​ശാ​സ്ത്ര​ജ്ഞ​നെ കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

അ​ടു​ത്ത കാ​ല​ത്താ​യി പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന​ക​ളും പ്ര​വൃ​ത്തി​ക​ളും ശ്ര​ദ്ധി​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് എ​ന്തോ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കാം. അ​ങ്ങാ​ടി​യി​ൽ തോ​റ്റ​തി​ന് അ​മ്മ​യോ​ടെ​ന്ന മ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റു​ന്ന​ത്. റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്നും ഒ​രു അ​രി​മ​ണി പോ​ലും ന​ൽ​ക​രു​തെ​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക​ണ​ക്കി​ന് റ​ബ​ർ ക​ർ​ഷ​ക​ർ ജോ​ർ​ജി​ന് മാ​പ്പു ന​ൽ​കി​ല്ല. ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ന്‍റെ​ക​ര​ണ​ത്ത​ടി​ക്കു​ക​യാ​ണ് ജോ​ർ​ജ് ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തെ പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts